ആസിഫലിക്ക് കയ്യടി ഇപ്പോള്‍... ആസിഫലിയെ അമ്പരപ്പെടുത്തി ആര്യാ രാജേന്ദ്രന്‍ റോഡില്‍ ഇറങ്ങി സന്തോഷം പങ്കുവച്ച വാര്‍ത്ത തീരും മുമ്പേ കത്തിക്കയറി റോഡിലെ മറ്റൊരു സംഭവം; രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തില്‍ കടന്നുകയറിയ സംഭവത്തില്‍ സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കണം

കഴിഞ്ഞ ദിവസങ്ങളില്‍ നിറഞ്ഞ് നിന്ന വാര്‍ത്തയായിരുന്നു തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ റോഡില്‍ വച്ച് നടന്‍ ആസിഫലിയെ കണ്ട് സംസാരിച്ചത്. ഷൂട്ടിങ്ങിനിടയില്‍ നടന്‍ ആസിഫലിയെ കണ്ട വിവരവും ആശംസകള്‍ നേര്‍ന്നതും പങ്കുവെച്ചതും ആര്യ രാജേന്ദ്രന്‍ തന്നെയാണ്.
ആര്യാ രാജേന്ദ്രന്റെ ആ കുറിപ്പ് വൈറലായിരുന്നു. പാളയം വഴി പോകുമ്പോള്‍ അവിടെ ചെറിയ ആള്‍ക്കൂട്ടം. അണ്ടര്‍പാസ്സിലൂടെ പോകാന്‍ തുടങ്ങുമ്പോഴാണ് അവിടെ നിന്നൊരാള്‍ കൈവീശി അഭിവാദ്യം ചെയ്യുന്നത് കണ്ടത്. അത് ശ്രീ ആസിഫ് അലിയായിരുന്നു. പക്ഷെ വണ്ടി നിര്‍ത്തി ഇറങ്ങാനാകുന്ന അവസ്ഥയല്ലായിരുന്നു റോഡില്‍.
എങ്കിലും മുന്നോട്ട് പോയി തിരികെ വന്ന് അദ്ദേഹത്തെ കണ്ടു. പുതിയ സിനിമയുടെ ഷൂട്ടിംങ്ങ് നഗരത്തില്‍ വച്ച് നടക്കുകയാണ്. മറ്റു നഗരങ്ങളിലെക്കാള്‍ തിരുവനന്തപുരം നഗരത്തിലെ ഷൂട്ടിങ്ങ് അനുഭവം മികച്ചതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന നഗരസഭാ ഭരണസമിതിക്ക് അദ്ദേഹം ആശംസകള്‍ നേര്‍ന്നു. ഈ വാര്‍ത്ത വൈറലായതിന്റെ തൊട്ടടുത്ത ദിവസം മറ്റൊരു വാര്‍ത്ത വൈറലായി.
സുരക്ഷാ വിഭാഗത്തെ ഞെട്ടിച്ചുകൊണ്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വാഹനവ്യൂഹത്തിലേക്ക് മേയറുടെ കാര്‍ കടന്നു കയറിയതാണ് വലിയ വിവാദമായത്. ലംഘിക്കാന്‍ പാടില്ലാത്ത യാത്രാ പ്രോട്ടോക്കോളും സുരക്ഷാ ക്രമീകരണവും എങ്ങനെ മറികടന്നു എന്നത് സംബന്ധിച്ച് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കണം.
വ്യാഴാഴ്ച തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പൂജപ്പുരയിലേക്ക് രാഷ്ട്രപതി വരുന്നതിനിടെയായിരുന്നു സംഭവം. രാവിലെ 11.05നാണ് രാഷ്ട്രപതി കൊച്ചിയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയത്. അവിടെനിന്ന് പി.എന്‍ പണിക്കര്‍ അനാച്ഛാദന ചടങ്ങില്‍ പങ്കെടുക്കാന്‍ പൂജപ്പുരയിലേക്ക് പോകുംവഴിയാണ് സംഭവം.
വിമാനത്താവളത്തില്‍ രാഷ്ട്രപതിയെ സ്വീകരിക്കാന്‍ പ്രോട്ടോക്കോള്‍ പ്രകാരം മേയര്‍ ആര്യാ രാജേന്ദ്രനും ഉണ്ടായിരുന്നു. രാഷ്ട്രപതിയുടെ വാഹനവ്യൂഹം പുറപ്പെട്ടതിനുശേഷമാണ് മേയറുടെ വാഹനം വിമാനത്താവളത്തില്‍ നിന്ന് ഇറങ്ങിയത്. സാധാരണഗതിയില്‍ ഇറങ്ങുന്ന മുറയ്ക്ക് ഓരോ വാഹനവും അനുഗമിക്കാനേ പാടുള്ളൂ. എന്നാല്‍, ആള്‍സെയിന്റ്‌സ് കോളേജ് മുതല്‍ ജനറല്‍ ആശുപത്രി വരെയുള്ള കിലോ മീറ്ററുകളോളം രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിന് സമാന്തരമായി മേയറുടെ വാഹനം പാഞ്ഞു.
ജനറല്‍ ആശുപത്രിക്ക് സമീപം വച്ച് രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലെ എട്ടാമത്തെ വണ്ടിക്ക് പിന്നില്‍ കയറി. പുറകിലുള്ള വാഹനങ്ങള്‍ പൊടുന്നനെ ബ്രേക്കിട്ടതിനാല്‍ അപകടം ഒഴിവായി. പതിനാല് വാഹനങ്ങളാണ് രാഷ്ട്രപതിയുടെ വ്യൂഹത്തിലുണ്ടായിരുന്നത്. ഇവ എങ്ങനെ കടന്നു പോകണമെന്ന് ട്രയല്‍ നടത്തി ഉറപ്പാക്കാറുണ്ട്. എന്നിട്ടും ഇത്തരം സംഭവം ഉണ്ടായത് പൊലീസിനും നാണക്കേടായി.
ഗുരുതരമായ പ്രോട്ടോക്കോള്‍ ലംഘനമല്ലെങ്കിലും സുരക്ഷാകാര്യത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണെന്ന് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം പ്രോട്ടോക്കോള്‍ ലംഘനമുണ്ടായതായി അറിയില്ലെന്നും രാഷ്ട്രപതിയോടൊപ്പം ചടങ്ങില്‍ പങ്കെടുക്കാനുള്ള യാത്രയായിരുന്നുവെന്നും മേയര്‍ ആര്യ രാജേന്ദ്രന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
പൂജപ്പുരയിലെ വേദിയിലെ താല്‍ക്കാലിക ശുചിമുറിയില്‍ വെള്ളമില്ലാതെ വന്നതും സംഘാടനത്തിലെ പാളിച്ചയായി പുറത്തു വന്നിരുന്നു. പുറത്തുനിന്നു ബക്കറ്റില്‍ വെള്ളം കൊണ്ടുവരുന്നതു വരെ കാത്തിരുന്നാണു ശുചിമുറി ഉപയോഗിച്ചതെന്നായിരുന്നു വാര്‍ത്ത.
എന്തായാലും സംസ്ഥാനത്തു 4 ദിവസത്തെ സന്ദര്‍ശനത്തിനുശേഷം രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഡല്‍ഹിയിലേക്കു പോയി. ഇന്നലെ രാവിലെ 10.20 നാണു ഡല്‍ഹിയിലേക്കു പോയത്.
"
https://www.facebook.com/Malayalivartha