ഷാന്‍ വധക്കേസില്‍ നേരിട്ട് പങ്കെടുത്തവര്‍ അറസ്റ്റിലായിട്ടും രഞ്ജിത്ത് കൊലക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിന് പിന്നില്‍ ഗൂഢാലോചനയെന്ന സംശയത്തില്‍ ബി ജെ പി ... പോലീസുകാര്‍ ജയ് ശ്രീറാം വിളിപ്പിച്ചതായി എസ്.ഡിപിഐ പറഞ്ഞതെന്തിന്?

ഷാന്‍ വധക്കേസില്‍ നേരിട്ട് പങ്കെടുത്തവര്‍ അറസ്റ്റിലായിട്ടും രഞ്ജിത്ത് കൊലക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിന് പിന്നില്‍ ഗൂഢാലോചനയെന്ന സംശയത്തില്‍ ബി ജെ പി .
പോലീസുകാര്‍ തങ്ങളെ കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചെന്ന എസ് ഡി പി ഐ നേതാക്കളുടെ പത്രസമ്മേളനത്തിലും ബി ജെ പി ദുരുഹത ആരോപിക്കുന്നു. നടക്കാത്ത ഒരു സംഭവം നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത് എസ് ഡി പി ഐ ക്ക് സഹായം ലഭിക്കാന്‍ വേണ്ടിയാണെന്ന സംശയവും ബി ജെ പി നേതാക്കള്‍ക്കുണ്ട്. ബി ജെ പി ക്ക് പോലീസിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഒരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ല.
പോലീസ് ബി ജെ പി യെ സഹായിക്കുന്നു എന്ന പ്രചരണമാണ് പോലീസിന്റെ സഹായത്തോടെ എസ് ഡി പി ഐ ലക്ഷ്യമിട്ടതെന്നാണ് സംശയം.ഇതോടെ ചുളുവില്‍ ഇവരെ രക്ഷിക്കാം.
ബിജെപി നേതാവ് രഞ്ജിത്ത് വധക്കേസില്‍ പ്രതികളെ തിരഞ്ഞ് അന്വേഷണ സംഘം തമിഴ്‌നാട്ടിലേക്ക് തിരിച്ചെന്നാണ് പോലീസിന്റെ വിശദീകരണം. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന. കൊലയാളി സംഘത്തിന് സംസ്ഥാനത്തിന് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
കൊലപാതകം നടന്ന് മിനിറ്റുകള്‍ക്കുള്ളിലാണ് പോലീസ് വിവരമറിഞ്ഞത്. പ്രതികളുടെ ക്യത്യമായ മുഖവും വാഹനങ്ങളുടെ വിവരങ്ങളും പോലീസിന് ലഭിച്ചിരുന്നു.എന്നാല്‍ പോലീസ് പറയുന്നത് മറ്റൊരു കഥയാണ്.
ഡിജിറ്റല്‍ തെളിവുകള്‍ ഒന്നും പ്രതികള്‍ അവശേഷിപ്പിക്കാത്തതാണ് ഒരു തുമ്പും കിട്ടാതിരിക്കാനുള്ള പ്രധാന കാരണം. ആലപ്പുഴ ജില്ലയില്‍ കഴിഞ്ഞ രാത്രിയിലും എസ്ഡിപിഐ-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. അതേസമയം. റിമാന്‍ഡിലുള്ള അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകരെ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയേക്കും.
ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷണ ചുമതല ഏറ്റെടുത്തിട്ടും രഞ്ജിത്തിന്റെ കൊലയാളികളെ പിടികൂടാനാവാതെ ഇരുട്ടില്‍ തപ്പുകയാണ് പൊലീസ്. പാര്‍ട്ടികളുടെ സംസ്ഥാന ഭാരവാഹി വധിക്കപ്പെട്ടിട്ട് ആറാം നാളിലും കാര്യമായ അറസ്റ്റുകള്‍ ഉണ്ടായിട്ടില്ല. ഇരുവധക്കേസുകളിലും കൊലയാളികള്‍ക്ക് വാഹനം തരപ്പെടുത്തിനല്‍കിയവരാണ് അറസ്റ്റിലായ ഭൂരിഭാഗം പേരും.
ജില്ലയില്‍ കനത്ത പൊലീസ് കാവലുണ്ടെന്ന് അവകാശപ്പെട്ട ദിവസം പുലര്‍ച്ചെയാണ് ബിജെപി നേതാവ് രണ്‍ജീത് ശ്രീനിവാസിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നത്. കൊലയാളികള്‍ പന്ത്രണ്ടംഗ സംഘമാണെന്ന് പകല്‍പോലെ വ്യക്തം. പക്ഷേ പിടികൂടാനാകുന്നില്ല. രാഷ്ട്രീയ ആക്രമണം സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുള്ള സമയത്താണ് സ്വന്തം പാര്‍ട്ടിയുടെ ശക്തികേന്ദ്രത്തില്‍ കയറി രഞ്ജിത്തിനെ ഒരു സംഘം റോഡിലിട്ട് വെട്ടിക്കൊന്നത്.
പ്രതികളെ പിടികൂടണമെന്ന് തീരുമാനിച്ചിരുന്നെങ്കില്‍ പോലീസിന്കഴിയുമായിരുന്നുവെന്നാണ് ബി ജെ പി നേതാക്കള്‍ പറയുന്നത്. എന്നാല്‍ പോലീസ് ഇക്കാര്യങ്ങള്‍ നിഷേധിക്കുന്നു. രഞ്ജിത്ത്, ഷാന്‍ വധക്കേസുകളില്‍ തങ്ങള്‍ യാതൊരു അലംഭാവവും കാണിക്കുന്നില്ലെന്നാണ് പോലീസിന്റെ വാദം.
കേരള പോലീസിലെ മിടുക്കര്‍ ഇതിനകം തമിഴ്‌നാട്ടിലെത്തിയെന്നാണ് പോലീസിന്റെ വിശദികരണം. എന്നാല്‍ എങ്ങനെയാണ് പ്രതികള്‍ സംസ്ഥാനം വിട്ടതെന്ന കാര്യം വിശദമാക്കാന്‍ പോലീസ് തയ്യാറല്ല. ഒരു കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ടാമത്തെ കൊലപാതകം നടന്നതു പോലെ തന്നെ ദുരുഹമാണ് ഇക്കാര്യവും.
രഞ്ജിത്തിന്റെ കൊലപാതകികള്‍ അറസ്റ്റിലാവുമോ എന്ന സംശയം പോലും ബി ജെ പി കാര്‍ക്ക് തോന്നി തുടങ്ങിയിരിക്കുന്നു. അത്ര മോശമാണ് സാഹചര്യം. എസ് ഡി പി ഐ ക്കാരെ സഹായിക്കുന്നതിനുള്ള ശക്തമായ സംവിധാനം ഉണ്ടെന്നാണ് പാര്‍ട്ടിയുടെ സംശയം.
https://www.facebook.com/Malayalivartha