ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് പൊതുമരാമത്ത് വകുപ്പിലെ ജോലികളില്‍ സിംഹഭാഗവും എഴുതി നല്‍കുന്നതില്‍ ഉടക്കിട്ട് മന്ത്രി മുഹമ്മദ് റിയാസ്... മന്ത്രി റിയാസും ഊരാളുങ്കലും തെറ്റിയതെങ്ങനെ?

ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് പൊതുമരാമത്ത് വകുപ്പിലെ ജോലികളില്‍ സിംഹഭാഗവും എഴുതി നല്‍കുന്നതില്‍ ഉടക്കിട്ട് മന്ത്രി മുഹമ്മദ് റിയാസ്. ഊരാളുങ്കലിന് പ്രൊഫഷണലിസം പോരെന്ന അഭിപ്രായമാണ് റിയാസിനുള്ളത്.
തന്നെ വേണ്ടത്ര ഗൗനിക്കുന്നില്ലെന്നും ഇത് ശരിയായ നിലപാടല്ലെന്നുമാണ് മന്ത്രി കരുതുന്നത്. താന്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കാത്ത നടപടിയെ യോഗത്തില്‍ തന്നെ മന്ത്രി വിമര്‍ശിച്ചിരുന്നു.
എന്നാല്‍ സി പി എമ്മിന്റെ പിന്തുണയാണ് ഊരാളുങ്കലിന്റെ ആര്‍ജവം. വകുപ്പു മന്ത്രി അവരെ സംബന്ധിച്ചടത്തോളം ആരുമല്ല. എന്നാല്‍ ഇത് സമ്മതിച്ചു കൊടുക്കാന്‍ മന്ത്രി തയ്യാറല്ല. മുമ്പ് ജി.സുധാകരന്‍ മന്ത്രിയായിരുന്ന കാലത്തും ഇതു തന്നെയായിരുന്നു അവസ്ഥ. ഊരാളുങ്കല്‍ ആരെയും ആവശ്യത്തില്‍ കൂടുതല്‍ പരിഗണിക്കുന്ന സംഘടനയല്ല.
പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും ഉള്ള നിലപാടിന് വിരുദ്ധമാണ് റിയാസിന്റെ നിലപാട്. ഊരാളുങ്കല്‍ എന്ന സി പി എം സ്‌പോണ്‍സേഡ് സംഘടനയെ സംബന്ധിച്ചടത്തോളം റിയാസിന്റെ നിലപാട് പാര്‍ട്ടിക്ക് വെല്ലുവിളിയായി തീര്‍ന്നിരിക്കുകയാണ്.
ഒരു കമ്പനിക്കും പ്രത്യേക പരിഗണനയില്ലെന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ വാക്കുകള്‍ ഊരാളുങ്കലിന് നല്‍കിയ അടി ചെറുതല്ല. ഊരാളുങ്കലിനെ സംബന്ധിച്ചട
ത്തോളം ഇതവര്‍ക്ക് അപമാനമായി മാറിയിരിക്കുകയാണ്.
ഊരാളുങ്കലിന് ഒരു പ്രത്യേക പട്ടവും ചാര്‍ത്തി നല്‍കിയിട്ടില്ല. നിര്‍മ്മാണ പ്രവര്‍ത്തികള്‍ സമയത്തിന് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഏതു കമ്പനിയ്‌ക്കെതിരെയും നടപടിയുണ്ടാകും. ഊാരാളുങ്കല്‍ ഏറ്റെടുത്ത ശംഖുമുഖം റോഡിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകവേയാണ് മുഹമ്മദ് റിയാസ് നിലപാട് വ്യക്തമാക്കിയത്.
കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന് ശംഖുമുഖം- എയര്‍പോര്‍ട്ട് റോഡിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് മാസത്തില്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ശക്തമായ തിരമാലകള്‍ വന്നടിച്ചാലും തീരം തകരാതിരിക്കാന്‍ പൈലിംഗ് നടത്തി ഡയഫ്രം വാള്‍ നിര്‍മ്മിക്കുന്ന പ്രവര്‍ത്തിക്കളാണ് പുരോഗമിക്കുന്നത്. ഡയഫ്രം വാള്‍ നിര്‍മ്മിച്ച ശേഷമായിരിക്കും റോഡ് നിര്‍മ്മിക്കുക. പുനര്‍നിര്‍മ്മാണ പ്രവര്‍ത്തിയുടെ കരാര്‍ ഏറ്റെടുത്തിരിക്കുന്ന ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ്. നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ പൊതുമരാമത്ത് മന്ത്രി വിളിച്ച യോഗത്തില്‍ ഊരാളുങ്കലിന്റെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തിരുന്നില്ല.
യോഗത്തില്‍ ഊരളുങ്കലിനെ മന്ത്രി വിമര്‍ശിച്ചിരുന്നു. നിര്‍മ്മാണ പുരോഗതി വിലയിരിത്താനെത്തിയപ്പോഴും മന്ത്രി വിമര്‍ശനം തുടര്‍ന്നു. 12.16 കോടിരൂപയ്ക്കാണ് ഊരാളുങ്കല്‍ നിര്‍മ്മാണ കരാര്‍ എടുത്തിരിക്കുന്നത്. സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന കരാറുകാര്‍ക്ക് പാരിതോഷികം നല്‍കുന്ന കാര്യം പരിഗണിയിലിയാണെന്ന് പൊതുമരാമത്ത് മന്ത്രി പറഞ്ഞു.
മന്ത്രി റിയാസിനെതിരെ ഊരാളുങ്കല്‍ പരാതി നല്‍കുമോ എന്ന കാര്യം വ്യക്തമല്ല. അതെന്തായാലും ഊരാളുങ്കലിനെ സിംപിളായി കടന്നു പോകാന്‍ മന്ത്രി റിയാസ് അനുവദിക്കില്ല. അത്തരത്തിലുള്ള ഒരു നീക്കവും താന്‍ അനുവദിക്കില്ലെന്ന് തന്നെയാണ് റിയാസിന്റെ നിലപാട്. മുഖ്യമന്ത്രി തത്കാലം വിവാദത്തില്‍ ഇടപെടാനുള്ള സാധ്യത കുറവാണ്. കാരണം മന്ത്രിയും ഊരാളുങ്കലും മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ടവരാണ്. മന്ത്രിയുടെയും വകുപ്പിന്റെയും നിലപാടുകളില്‍ മുഖ്യമന്ത്രി ഇടപെടില്ല
അതേസമയം മറ്റേതെങ്കിലും മന്ത്രിയായിരുന്നു ഊരാളുങ്കലിനെ വിമര്‍ശിച്ചിരുന്നെങ്കില്‍ കാണാമായിരുന്നു കഥയുടെ പൂരം. റിയാസിന് സ്വകാര്യ കരാര്‍ കമ്പനികളോടാണ് താത്പര്യമെന്ന് ഊരാളുങ്കലിലെ ഉദ്യോഗസ്ഥര്‍ അടക്കം പറയുന്നതിന് പിന്നിലെ രഹസ്യം വ്യക്തമല്ല.
" f
https://www.facebook.com/Malayalivartha