ബസ് വരവേ ബസിനു മുന്നിലേക്ക് എടുത്തു ചാടി റോഡില്‍ കമിഴ്ന്നു കിടന്ന അന്യസംസ്ഥാന തൊഴിലാളിയുടെ ദേഹത്തു കൂടി ബസ് കയറിയിറങ്ങി, ഉടന്‍ നാട്ടുകാര്‍ ഇയാളെ ആശുപത്രിയിലാക്കി, സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി

ബസിന് മുന്നില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരുക്ക്. തമിഴ്നാട് അളകപ്പാപുരം വിനയ് നഗര്‍ സ്ട്രീറ്റില്‍ പ്രഭാകരന്‍ സേതു ആണ് മൂവാറ്റുപുഴ മടക്കത്താനം അച്ഛന്‍കവലയില്‍ കഴിഞ്ഞദിവസം വൈകിട്ടോട് ജിവനൊടുക്കാന്‍ ശ്രമിച്ചത്. 32കാരനായ ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റോഡില്‍ കാത്തു നില്‍ക്കുകയായിരുന്ന സേതു ബസിന് മുന്നിലേക്ക് ചാടി റോഡില്‍ കമിഴ്ന്നു കിടക്കുകയായിരുന്നു. ഇയാളുടെ ദേഹത്തു കൂടി ബസ് കയറിയിറങ്ങി. ഉടനെ തന്നെ നാട്ടുകാര്‍ ഇയാളെ മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ എത്തിച്ചു.
അതേസമയം പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha