അന്വേഷണസംഘം കര്‍ണാടകയിലേക്ക്.... ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലയാളികളായ പോപ്പുലര്‍ഫ്രണ്ട് നേതാക്കള്‍ക്കായി കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പോലീസ്...

ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലയാളികളായ പോപ്പുലര്‍ഫ്രണ്ട് നേതാക്കള്‍ക്കായി കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പോലീസ്.
കര്‍ണാടകയിലേക്കാണ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. നിലവില്‍ രഞ്ജിത്തിന്റെ കൊലയാളികള്‍ക്കായി തമിഴ്നാട്ടിലും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പമാണ് കര്‍ണാടകയിലും അന്വേഷണം നടത്തുന്നത്.
രഞ്ജിത്തിനെ കൊലപ്പെടുത്താന്‍ പോപ്പുലര്‍ഫ്രണ്ട് നേതാക്കള്‍ക്ക് സംസ്ഥാനത്തിന് പുറത്തു നിന്നും സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് നിഗമനം . ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിന് പുറത്തും അന്വേഷണം നടത്തുന്നത്.
ഇതര സംസ്ഥാനങ്ങളിലെ പോപ്പുലര്‍ഫ്രണ്ട് നേതാക്കള്‍ ഇവര്‍ക്ക് ഒളിവില്‍ കഴിയുന്നതിനുള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കുന്നുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഈ സാഹചര്യത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വാധീന മേഖലകള്‍ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു.
ആകെ 12 പേരാണ് രഞ്ജിത്ത് വധത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഇതിലെ ഒരാളെ പോലും പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഇത് സംഭവം ആസൂത്രിതവും പിന്നില്‍ ഉന്നത ഗൂഢാലോചനയും ഉണ്ടെന്നാണ് വ്യക്തമാക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
"
https://www.facebook.com/Malayalivartha