രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് അന്യവാഹനം കയറിയത് സുരക്ഷാവീഴ്ചയാണ്; മേയർക്കും കുറ്റക്കാർക്കുമെതിരെ നടപടിയെടുക്കാൻ സർക്കാർ തയ്യാറാവണം; മേയർക്ക് മാത്രമാണ് ഇതിലെ പ്രോട്ടോക്കോൾ ലംഘനം മനസിലാവാത്തത്; വിമർശനവുമായി ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് തിരുവനന്തപുരം മേയറുടെ വാഹനം കയറ്റാൻ ശ്രമിച്ചത് വമ്പൻ വിവാദങ്ങളിലേക്ക് കടക്കുകയാണ്. ബാലിശമായ പ്രവർത്തനങ്ങൾ മേയറുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നു എന്ന ആക്ഷേപങ്ങൾ നിലനിൽക്കവെയാണ് വീണ്ടും ഇത്തരത്തിലൊരു സംഭവം ആവർത്തിച്ചിരിക്കുന്നു എന്നത് ശ്രദ്ധേയം.
ഇപ്പോൾ ഇതാ ഈ വിഷയത്തിൽ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.ഈ സംഭവം അതീവ ഗൗരവതരമാണെന്നാണ് അദ്ദേഹം ചൂണ്ടികാണിക്കുന്നത്.
രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് അന്യവാഹനം കയറിയത് സുരക്ഷാവീഴ്ചയാണ് ചൂണ്ടിക്കാട്ടിയ കെ സുരേന്ദ്രൻ മേയർക്കും കുറ്റക്കാർക്കുമെതിരെ നടപടിയെടുക്കാൻ സർക്കാർ തയ്യാറാവണമെന്നും ആവശ്യപ്പെടുകയുണ്ടായി .
മേയർക്ക് മാത്രമാണ് ഇതിലെ പ്രോട്ടോക്കോൾ ലംഘനം മനസിലാവാത്തത് .രാഷ്ട്രപതിയുടെ കേരള സന്ദർശനത്തിൽ ഉത്തരവാദിത്വപ്പെട്ടവർ വലിയ വീഴ്ച്ച വരുത്തിയിരിക്കുകയാണ് . അദ്ദേഹത്തിന്റെ ശുചിമുറിയിൽ വെള്ളമില്ലാത്ത സാഹചര്യം ഉണ്ടായെന്ന വാർത്ത ഞെട്ടിച്ചു.
അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത് കേരളത്തിന് മുഴുവൻ നാണക്കേടുണ്ടാക്കുന്ന പ്രവർത്തനമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു . സർക്കാരിന്റെ ഭാഗത്ത്നിന്നുണ്ടായ അലംഭാവത്തെ കുറിച്ച് മുഖ്യമന്ത്രി മറുപടി പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെടുകയുണ്ടായി.
https://www.facebook.com/Malayalivartha