എറണാകുളം കാലടിയില്‍ രണ്ടു സിപിഐ പ്രവര്‍ത്തകര്‍ വെട്ടേറ്റ് ആശുപത്രിയില്‍

എറണാകുളം കാലടിയില്‍ രണ്ടു സിപിഐ പ്രവര്‍ത്തകര്‍ വെട്ടേറ്റ് ആശുപത്രിയില്‍ . ആ സ്ഥലത്ത് നിലനിന്നിരുന്ന സിപിഐ-സിപിഎം സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ആക്രമണമെന്ന് സൂചനകള്‍.
കഴിഞ്ഞ രാത്രിയാണ് സംഘര്‍ഷമുണ്ടായത്. സിപിഎം പ്രവര്‍ത്തകരില്‍ ചിലര്‍ പാര്‍ട്ടി വിട്ട് സിപിഐയില്‍ ചേര്‍ന്നത് സംബന്ധിച്ച് തര്‍ക്കം നിലനിന്നിരുന്നു.
നിരവധി വാഹനങ്ങള്‍ക്ക് നേരെയും വീടുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. സിപിഐ ബ്രാഞ്ച് സെക്രട്ടറി ജോസഫിന്റെ വീട് അക്രമികള്‍ തകര്‍ത്തു. സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സിപിഐ പ്രാദേശിക നേതൃത്വത്തിന്റെ ആരോപണം.
"
https://www.facebook.com/Malayalivartha