ആർഎസ്എസിനെ അടിച്ചമർത്താനുള്ള ശ്രമം പലരും പല കാലങ്ങളിലും നടത്തിയിട്ടുളളതാണ്; പിണറായി ശ്രമിച്ചാലും അതിൽ കൂടുതലൊന്നും സംഭവിക്കില്ല; ഏറ്റവും കൂടുതൽ ക്രമിനൽ പശ്ചാത്തലമുളള ആളുകളെ കണ്ടുപിടിക്കാൻ പറ്റുന്നത് സിപിഎമ്മിലാണ്; മുഖ്യമന്ത്രിയെ വിമർശിച്ച് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരൻ

മുഖ്യമന്ത്രിയെ വിമർശിച്ച് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരൻ രംഗത്ത് വന്നിരിക്കുകയാണ്. ആഭ്യന്തര വകുപ്പിനെ ഉപയോഗിച്ച് ആർഎസ്എസിനെ അടിച്ചമർത്താൻ പിണറായി വിജയന് കഴിയില്ലെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത് . ആർഎസ്എസിനെ അടിച്ചമർത്താനുള്ള ശ്രമം പലരും പല കാലങ്ങളിലും നടത്തിയിട്ടുളളതാണ്.
പിണറായി ശ്രമിച്ചാലും അതിൽ കൂടുതലൊന്നും സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അത് സിപിഎം മനസിലാക്കണമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി . സർക്കാർ പറയുന്നത് ആർഎസ്എസിലെയും എസ്ഡിപിഐയിലെയും ക്രിമിനൽ പശ്ചാത്തലമുളള ആളുകളെക്കുറിച്ച് അന്വേഷിക്കാൻ പോകുന്നുവെന്നാണ് . ഏറ്റവും കൂടുതൽ ക്രമിനൽ പശ്ചാത്തലമുളള ആളുകളെ കണ്ടുപിടിക്കാൻ പറ്റുന്നത് സിപിഎമ്മിലാണ്.
കാരണം കേരളത്തിലെ എല്ലാ പാർട്ടികളിലെയും നേതാക്കൻമാരെയും അണികളെയും കൊല ചെയ്തിട്ടുളള പാർട്ടിയാണ് സിപിഎമ്മെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു . ക്രിമിനൽ പശ്ചാത്തലമുളള എല്ലാ ക്രിമിനലുകളെയും കണ്ടുപിടിക്കട്ടെ. എന്നാൽ എസ്ഡിപിഐയെയും ആർഎസ്എസിനെയും ഉപമിച്ച് രണ്ട് സംഘടനകളും ഒരേ തരത്തിലുളളതാണെന്നും ഭീകരവാദികളാണെന്നും ചിത്രീകരിച്ച് ആർഎസ്എസിനെ ജനമദ്ധ്യത്തിൽ അപമാനിക്കാനുളള ശ്രമം അവസാനിപ്പിക്കണമെന്നും വി. മുരളീധരൻ പറഞ്ഞു .
ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകത്തിൽ സംസ്ഥാന സർക്കാരിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്നും അദ്ദേഹം വിമർശിക്കുകയുണ്ടായി. കേന്ദ്ര ഏജൻസി അന്വേഷിക്കണംമെന്നും സംസ്ഥാന സർക്കാരാണ് ഇത് കോടതിയിൽ ആവശ്യപ്പെടേണ്ടതെന്നും വി. മുരളീധരൻ വ്യക്ത്യമാക്കി.
https://www.facebook.com/Malayalivartha