കാഴ്ചയുള്ളതു കൊണ്ടു മാത്രമല്ല നമ്മുടെ യാത്രകള്‍ സുഗമമാകുന്നത്; ചുററും വെളിച്ചമുള്ളതു കൊണ്ടു കൂടിയാണ്; അത് ഒരിക്കലും മറക്കരുത്; ആരൊക്കെയോ തെളിച്ച വിളക്കുകളുടെ തെളിച്ചത്തിലാണ് നമ്മളെല്ലാം സുഖമമായി യാത്ര ചെയ്യുന്നത് എന്ന് നാം ഒരിക്കലും മറക്കരുത്; നല്ലതിനെ നല്ലതു എന്ന് പറയുവാൻ നാം ഒരിക്കലും മടികാണിക്കരുതെന്ന് സന്തോഷ് പണ്ഡിറ്റ്

സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകളും പ്രവർത്തികളുമൊക്കെ പണ്ടൊക്കെ വിമർശിച്ചിരുന്നവർ ഇപ്പോൾ അംഗീകരിക്കാൻ തുടങ്ങിയിരിക്കുകയാണ് . അദ്ദേഹത്തിന്റെ ഫേസ്‍ബുക്ക് കുറിപ്പുകൾക്ക് നല്ല സ്വീകാര്യത കിട്ടാറുണ്ട്. ഇപ്പോൾ ഇതാ അദ്ദേഹം പങ്കു വച്ചിരിക്കുന്ന കുറിപ്പിൽ പറഞ്ഞിരിക്കുന്നത് ശ്രദ്ധേയമായ കാര്യങ്ങളാണ്. കാഴ്ചയുള്ളതു കൊണ്ടു മാത്രമല്ല നമ്മുടെ യാത്രകള്‍ സുഗമമാകുന്നത്. ചുററും വെളിച്ചമുള്ളതു കൊണ്ടു കൂടിയാണ്. അത് ഒരിക്കലും മറക്കരുതെന്നും പറഞ്ഞിരിക്കുന്നു.
അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
പണ്ഡിറ്റിന്റെ ബോധോദയങ്ങൾ. കാഴ്ചയുള്ളതു കൊണ്ടു മാത്രമല്ല നമ്മുടെ യാത്രകള്‍ സുഗമമാകുന്നത്. ചുററും വെളിച്ചമുള്ളതു കൊണ്ടു കൂടിയാണ്. അത് ഒരിക്കലും മറക്കരുത് . ആരൊക്കെയോ തെളിച്ച വിളക്കുകളുടെ തെളിച്ചത്തിലാണ് നമ്മളെല്ലാം സുഖമമായി യാത്ര ചെയ്യുന്നത് എന്ന് നാം ഒരിക്കലും മറക്കരുത് .
പലരും കഷ്ടപ്പെട്ട് , സ്വന്തം ജീവൻ വരെ ത്യാഗം ചെയ്താണ് ഓരോ തിരിയും കത്തിച്ചത് . അതിപ്പോൾ നാടിൻെറ സ്വാതന്ത്രം ആയാലും , വീട്ടുകാരിൽ നിന്നും നമ്മുക്ക് കിട്ടിയ സ്വത്തു ആയാലും , ശാസ്ത്ര പുരോഗതി ആയാലും , ഇന്റർനെറ്റ് , മൊബൈൽ സർവീസ് ആയാലും പലരുടെയും കഷ്ടപാടാണ് നാം ഇന്ന് അനുഭവിക്കുന്നത് .
വെളിച്ചത്തു നില്‍ക്കുമ്പോള്‍ വിളക്ക് എവിടെയാണെന്ന് ആരും അന്വേഷിക്കാറില്ല. ചുറ്റും പ്രകാശമുള്ളപ്പോള്‍ വിളക്കുകള്‍ക്ക് പ്രസക്തിയില്ല. ഇരുട്ടു കയറുമ്പോഴാണ് ആളുകള്‍ വിളക്ക് അന്വേഷിച്ചു തുടങ്ങുക. നമ്മുടെ ചുറ്റുമുള്ള നന്മയുള്ള മനുഷ്യരെ നാം പലപ്പോഴും തിരിച്ചറിയാറില്ല . അവർ മരിച്ചതിനു ശേഷമാണ് അവരുടെ നഷ്ടം നമ്മൾ അനുഭവിച്ചു തീർക്കുന്നത് .
ഏത് ഇരുട്ടിലും പ്രകാശിക്കാന്‍ കഴിവുള്ളവരാണ് വഴിവിളക്കുകളായി മാറുന്നത്. മറ്റുള്ളവർക്ക് വെളിച്ചമായി മാറുവാൻ നാം ശ്രമിക്കണം . ഏത് ഇരുട്ടിലും വെളിച്ചമായി മാറാന്‍ നമുക്കും സാധിക്കട്ടെ. (വാൽകഷ്ണം .. ആരോടെങ്കിലും സ്നേഹമോ , ബഹുമാനമോ തോന്നുന്നു എങ്കിൽ , കഴിവുള്ളവരെ അംഗീകരിക്കുവാൻ , നല്ലതിനെ നല്ലതു എന്ന് പറയുവാൻ നാം ഒരിക്കലും മടികാണിക്കരുത് ..)
https://www.facebook.com/Malayalivartha