എല്ലാ മനുഷ്യരുടെയും ഉള്ളിൽ ഒരു കുട്ടി ഉണ്ടാകും, കുട്ടിത്തം ഉണ്ടാകും; അതിനെ വേണ്ട രീതിയിൽ പ്രയോജനപ്പെടുത്തിയ മനുഷ്യൻ ആണ് ബേസിൽ ജോസഫ്; മസ്സിൽ പിടുത്തം ഉപേക്ഷിച്ച് കുട്ടികൾ ആയി ഇരിക്കൂ; കുട്ടിത്തം ഉള്ള സ്വഭാവം പുറത്ത് കാണിക്കാൻ പറ്റാതെ ഫ്രസ്ട്രേഷൻ അടിച്ച് നടക്കുന്ന മനുഷ്യർ ആണ് മലയാളികളെന്ന് ശ്രീലക്ഷ്മി അറക്കൽ

എല്ലാ മനുഷ്യരുടെയും ഉള്ളിൽ ഒരു കുട്ടി ഉണ്ടാകും, കുട്ടിത്തം ഉണ്ടാകും. അതിനെ വേണ്ട രീതിയിൽ പ്രയോജനപ്പെടുത്തിയത് മനുഷ്യൻ ആണ് ബേസിൽ ജോസഫെന്ന് ശ്രീലക്ഷ്മി അറക്കൽ. ശ്രീലക്ഷ്മിയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; എല്ലാ മനുഷ്യരുടെയും ഉള്ളിൽ ഒരു കുട്ടി ഉണ്ടാകും, കുട്ടിത്തം ഉണ്ടാകും. അതിനെ വേണ്ട രീതിയിൽ പ്രയോജനപ്പെടുത്തിയത് മനുഷ്യൻ ആണ് ബേസിൽ ജോസഫ്.
എല്ലാവരും കരുതിയിരിക്കുന്നത് മെച്യുരിറ്റി എന്നത് എന്തോ വല്യ ആന കാര്യവും കുട്ടിത്തം എന്നത് മോശം കാര്യവുമായാണ്. അതുകൊണ്ടാണ് പല മനുഷ്യരും മസ്സിൽ പിടിച്ച് ഇരിക്കുന്നത്. കുട്ടിത്തം ഉള്ള സ്വഭാവം പുറത്ത് കാണിക്കാൻ പറ്റാതെ ഫ്രസ്ട്രേഷൻ അടിച്ച് നടക്കുന്ന മനുഷ്യർ ആണ് മലയാളികൾ.
ഇവിടെയുള്ളവർക്ക് ഫോർമൽ l ആകുക എന്നത് കുട്ടിത്തം ഉപേക്ഷിക്കുക എന്നതിൻ്റെ പര്യായം ആണ്. ഈ ലോകം ഇങ്ങനെ പിടിച്ച് നിൽക്കുന്നത് തന്നെ കുട്ടികൾ ഉള്ളതുകൊണ്ടാണ്. കുട്ടികളും കുട്ടിത്തവും ഇല്ലാത്ത ഒരു ലോകം ആലോചിച്ച് നോക്കിക്കേ...എന്ത് ബോറാണ്.
ബേസിൽ ജോസഫ് തൻ്റെ കുട്ടിത്ത സ്വഭാവത്തെ നന്നായി മാർക്കറ്റ് ചെയ്യുന്നുണ്ട്.അയാളുടെ സിനിമകളിലും ഈ എലമെന്റ് നമുക്ക് കാണാം. "തീ മിന്നൽ " എന്ന മിന്നൽ മുരളി ടൈറ്റിൽ ഗാനത്തിൻ്റെ സിനിമയിൽ ഉള്ള വിഷ്വലൈസേഷനിൽ കുട്ടികളെയും , കുട്ടിത്തം എന്ന അവസ്ഥയെയും നന്നായി ഉപയോഗിച്ചിട്ടുണ്ട്. അത് എനിക്ക് ഭയങ്കര ഇഷ്ടമായി.
ഞാൻ നെറ്ഫ്ലിക്സ് എടുത്ത് ആ പാട്ട് മാത്രം കൊറേവട്ടം കണ്ടു. എന്ത് രസമാണ് പിള്ളേരുടെ ഡാൻസും , എസ്ക്യൂസ് മീ എന്നുള്ള സീനും,ഗാന്ധിജിയും, ശിവനും. ഐ ലവ്ഡ് ഇറ്റ്. ബി ലൈക്ക് ബേസിൽ ജോസഫ് മസ്സിൽ പിടുത്തം ഉപേക്ഷിച്ച് കുട്ടികൾ ആയി ഇരിക്കൂ...
https://www.facebook.com/Malayalivartha