Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..


ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

കൂലി വർദ്ധനവ് വേണമെങ്കിൽ കീഴ് വെൺമണിയിലെ ചെങ്കൊടികൾ അഴിച്ചു മാറ്റണമെന്ന ആവശ്യം തൊഴിലാളികൾ തള്ളി; 1968 ഡിസംബർ 25 ന്പുറത്തുള്ള തൊഴിലാളികളെ ഇറക്കി പണിയെടുക്കാനുള്ള ശ്രമം സംഘർഷത്തിൽ കലാശിച്ചു; അന്ന് രാത്രി 10 മണിക്ക് ഗോപാലകൃഷ്ണനായിഡുവിന്റെ നേതൃത്വത്തിൽതോക്കുധാരികളായ ഗുണ്ടകൾ ഗ്രാമം വളഞ്ഞു; കുടിലിന്റെ ചുറ്റും തീയിട്ട ഗുണ്ടകൾ രക്ഷപ്പെടാൻ ശ്രമിച്ച കുട്ടികൾ ഉൾപ്പെടെ 4 പേരെ തീയിലേക്ക് വലിച്ചെറിഞ്ഞു; 44 പേർ മൃഗീയമായി കൊല്ലപ്പെട്ടു; വെണ്മണിയെ കുറിച്ച് ബിനീഷ് കോടിയേരി

25 DECEMBER 2021 02:16 PM IST
മലയാളി വാര്‍ത്ത

1968 ഡിസംബർ 25 ലോകമാകെ ക്രിസ്തുമസ്സ് ആഘോഷിക്കുമ്പോൾ രാത്രി 10 മണിക്ക് ഒരു പടി(600 ഗ്രാം ) നെല്ല് അധികകൂലിയായി ചോദിച്ചതിന് ജന്മിമാരുടെ കൂട്ടക്കുരുതിക്ക് ഇരയായ പാവപ്പെട്ട സഖാക്കളുടെ നാടാണ് കീഴ് വെണ്മണി. 16 സ്ത്രീകളും 21 കുട്ടികളുമടക്കം 44 സഖാക്കളെ എരിതീയിൽ ജീവനോടെ ജന്മിമാർ ചുട്ടുകൊല്ലുകയായിരുന്നു.

വെണ്മണിയെ കുറിച്ച് ബിനീഷ് കോടിയേരി ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; കീഴ് വെൺമണി ; മുൻപൊരിക്കൽ ഇത് എഴുതിയതാണെങ്കിലും , എപ്പോഴും ഓർമിപ്പിക്കപെടെണ്ടതും മറക്കാൻ പാടില്ലാത്തതുമായ ഒരു പോരാട്ടഗാഥയാണ്.

1968 ഡിസംബർ 25 ലോകമാകെ ക്രിസ്തുമസ്സ് ആഘോഷിക്കുമ്പോൾ രാത്രി 10 മണിക്ക് ഒരു പടി(600 ഗ്രാം ) നെല്ല് അധികകൂലിയായി ചോദിച്ചതിന് ജന്മിമാരുടെ കൂട്ടക്കുരുതിക്ക് ഇരയായ പാവപ്പെട്ട സഖാക്കളുടെ നാടാണ് കീഴ് വെണ്മണി. 16 സ്ത്രീകളും 21 കുട്ടികളുമടക്കം 44 സഖാക്കളെ എരിതീയിൽ ജീവനോടെ ജന്മിമാർ ചുട്ടുകൊല്ലുകയായിരുന്നു.

തമിഴ്നാട് നാഗപട്ടണം ജില്ലയിലാണ് കീഴ് വെൺമണി എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത് .ജില്ലാ തലസ്ഥാനത്ത് നിന്ന് 25 കി.മീറ്റർ ദൂരം മാത്രം. തമിഴ്നാടിന്റെ നെല്ലറയായ തഞ്ചാവൂരിലാകെ CPI( M) നേതൃത്വത്തിൽ കർഷക തൊഴിലാളികൾ മാന്യമായ ജീവിതത്തിനും കൂലി കൂടുതലിനും വേണ്ടി സമര രംഗത്തിറങ്ങിയ കാലം. തീർത്തും ദയനീയമായ അവസ്ഥയിൽ കഴിയുന്ന തൊഴിലാളികൾ ,സ്വന്തമായി ഭൂമിയില്ലാത്ത കൂരകളിൽ താമസിക്കുന്ന ദളിതർ .

അപ്പുറത്ത്ആയിരക്കണക്കിന് ഏക്കർഭൂമി സ്വന്തമായുള്ള ജന്മിമാർ. (എന്തിനും അധികാരമുള്ള പണ്ണയാർമാർ )യാതൊരു സ്വാതന്ത്യവുമില്ലാത്ത അടിമകളായിരുന്നു തൊഴിലാളികൾ. 1940 കളിൽ തഞ്ചാവൂരിലെ കർഷക തൊഴിലാളികളുടെ അവസ്ഥ CPI( M) പൊളിറ്റ് ബ്യൂറോ അംഗമായ സ:ജി.രാമകൃഷ്ണൻ തന്റെ "കീഴതഞ്ചൈ വ്യവസായികൾ ഇയക്കവും ദളിത് മക്കൾ ഉരിമൈകളും "എന്ന പുസ്തകത്തിൽ വിവരിക്കന്നുണ്ട്.

പുലർച്ചെ 4 മണി മുതൽ വൈകുന്നേരം വരെ ജോലി ചെയ്യണം. രണ്ടു നേരം പഴങ്കഞ്ഞിയും ആഴ്ചയിലൊരിക്കൽ തുച്ഛമായ കൂലിയുമായിരുന്നു ലഭിച്ചിരുന്നത്. അസുഖമാണെങ്കിലും ജോലി ചെയ്യണം,ഇല്ലെങ്കിൽ ചാണകവെള്ളം കുടിപ്പിക്കലും ചാട്ടവാറടിയുമായിരുന്നു ശിക്ഷ,ജന്മിയുടെ അനുമതിയുണ്ടങ്കിലേ വിവാഹം കഴിക്കാനാവൂ,വിദ്യാഭ്യാസവും നിഷേധിക്കപ്പെട്ടിരുന്നു,ചെരുപ്പിട് നടക്കാൻ അനുവാദമുണ്ടായിരുന്നില്ല .

ഈ സാഹചര്യത്തിലാണ് 1943ൽ സ:പി.ശ്രീനിവാസ റാവുവിന്റെ നേതൃത്യത്തിൽ കർഷക തൊഴിലാളി യൂണിയൻ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചത്.സ്വതന്ത്ര ഇന്ത്യയിൽ നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും മദ്രാസിലെ കോൺഗ്രസ്സ് ഗവന്മെന്റ് യൂണിയൻ പ്രവർത്തനത്തെ 4 വർഷം നിരോധി ക്കുകയായിരുന്നു. തോളിൽ ചുവപ്പു തുണ്ടിടുന്നതു പോലും നിരോധിച്ചു.

തൊഴിലാളികൾക്കെതിരെ കള്ളക്കേസും മർദ്ദനവും പതിവായി. നിരവധി സഖാക്കൾ കൊല്ലപ്പെട്ടു. ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച മണിയമ്മ എന്ന കമ്മ്യൂണിസ്റ്റുകാരിയെ ചർച്ചയ്ക്ക് ക്ഷണിച്ച ജന്മിമാർ, അവർക്കെതിരെ കാളകൂററനെ കെട്ടഴിച്ചുവിട്ടു. കുത്തേറ്റ് മണിയമ്മ കൊല്ലപ്പെട്ടു. അവകാശ സമരത്തിന്റെ ഒരു ഘട്ടത്തിലാണ് കോൺഗ്രസ്സ് സഹയാത്രികനായ ജന്മി ഗോപാലകൃഷ്ണനായിഡുവിന്റെ നേതൃത്വത്തിൽ സംഘടന രൂപീകരിച്ച് പോലീസ് സഹായത്തോടെ അക്രമങ്ങൾ അഴിച്ചുവിട്ടത്. 

കൂലി വർദ്ധനവ് വേണമെങ്കിൽ കീഴ് വെൺമണിയിലെ ചെങ്കൊടികൾ അഴിച്ചു മാറ്റണമെന്ന ആവശ്യം തൊഴിലാളികൾ തള്ളി.1968 ഡിസംബർ 25 ന്പുറത്തുള്ള തൊഴിലാളികളെ ഇറക്കി പണിയെടുക്കാനുള്ള ശ്രമം സംഘർഷത്തിൽ കലാശിച്ചു.അന്ന് രാത്രി 10 മണിക്ക് ഗോപാലകൃഷ്ണനായിഡുവിന്റെ നേതൃത്വത്തിൽതോക്കുധാരികളായ ഗുണ്ടകൾ ഗ്രാമം വളഞ്ഞു.

നിരായുധരായ തൊഴിലാളികൾ പ്രാണരക്ഷാർത്ഥം വെറും 8 അടി നീളവും 5 അടി വീതിയിയുമുള്ള രാമയ്യന്റെ കുടിലിൽ അഭയം പ്രാപിച്ചു. ചുറ്റും തീയിട്ട ഗുണ്ടകൾ രക്ഷപ്പെടാൻ ശ്രമിച്ച കുട്ടികൾ ഉൾപ്പെടെ 4 പേരെ തീയിലേക്ക് വലിച്ചെറിഞ്ഞു.44 പേർ മൃഗീയമായി കൊല്ലപ്പെട്ടു. ഈ സംഭവം ആണ് ധനുഷ് അഭിനയിച്ച അസുരൻ എന്ന സിനിമയിലെ ഒരു സന്ദർഭമായി ചിത്രീകരിച്ചിരിക്കുന്നത് എന്ന് സംവിധായകൻ വെട്രിമാരൻ പറഞ്ഞിട്ടുണ്ട് .

സംഘർഷ സാധ്യത അണ്ണാദുരൈ ഗവന്മെന്റിനെ അറിയിച്ചിട്ടും പോലീസിനെ വിന്യസിച്ചില്ല. ദുരന്തത്തിന് ശേഷവും ഒരു നടപടിയും സ്വീകരിച്ചില്ല. 1970 ൽ നായിഡു ഉൾപ്പെടെയുള്ള ഗുണ്ടകൾക്ക് വെറും 10 വർഷത്തെ തടവുശിക്ഷയാണ് ലഭിച്ചത്. കീഴ്‍വെണ്മണിയിലെ കാറ്റിലും ശ്വാസത്തിലും ഇപ്പോഴും ഉണ്ടാവാം ശവശരീരങ്ങൾ കത്തികരിഞ്ഞു അന്തരീക്ഷത്തിൽ പടർന്നു ഉയർന്ന ഗന്ധം , അത് ധീരരായ കർഷക തൊഴിലാളികളുടെ പോരാട്ടത്തിന്റെ ഉശിരിന്റെ ഗന്ധമായി ഇന്ന് കാലം അടയാളപ്പെടുത്തുന്നു ..

രക്തസാക്ഷിത്വം വരിച്ച സഖാക്കൾ
**********************************
1. പാപ്പ (രാമയ്യൻ ഭാര്യ ) 25 വയസ്സ്
2. ആശൈതമ്പി. 10
3. സന്തിരാ 12
4. വാസുകി 23
5. സുന്തരം 45
6.സരോജ 12
7. മരുതമ്പാൾ 25
8. തങ്കയ്യൻ 5
9. സിന്നപ്പിളൈ 25
10.കരുണാനിധി 12
11. വാസുകി 5
12. ഗുരുവമ്മാൾ 30
13. പൂമയിൽ 16
14. കറുപ്പായി. 35
15. നാച്ചിയമ്മാൾ 16
16.ദാമോദരൻ 12
17. ജെയം 10
18. കനകാമ്പാൾ 25
19. രാമചന്ദ്രൻ 7
20. സുപ്പൻ 70
21. കുപ്പമ്മാൾ 60
22. പാക്കിയം 35
23. ജ്യോതി 10
24. കാളി മുത്തു 35
25. ഗുരുസ്വാമി 15
26.നടരാജൻ 5
27. വീരമ്മാൾ 22
28. പട്ടു. 46
29.ഷൺമുഖൻ 13
30. വേത വള്ളി 13
31. മുരുകൻ 40
32. ആച്ചിയമ്മാൾ 30
33. നാഗരാജൻ 10
34. ജെയം 6
35. ശെൽവി 3
36.കറുപ്പായി 50
37. ശോലൈ 26
38.നടരാജൻ 6
39. അഞ്ചലൈ 45
40. ആണ്ടാൾ 12
41. ശ്രീനിവാസൻ 40
42. കാവേരി 50
43. ശ്രീനിവാസൻ 38
44. മുരുകൻ 45

ഇവിടെ ഇരുമുടിക്കെട്ട് മാതൃകയിൽ നെല്ല് കെട്ടി കൊണ്ടുവന്ന് , പുഷ്പാർച്ചനക്ക് പകരം നെല്ലാണ് അർപ്പിക്കുന്നത് , വർഷങ്ങളായി ഇത് തുടരുന്നുണ്ട്. സഖാക്കൾ ഇതിനെ കുറിച് പറയുന്നത് "ഇന്ത ഒരു പടി നെല്ലു ക്കാകതാൻ 44 പേർ ഉയിർ ഇഴന്താർ എപ്പടി മറക്കമുടിയും" .

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ഓണത്തിന് നാട്ടിലെത്താന്‍ മലയാളികള്‍ക്ക് ടിക്കറ്റ് കിട്ടാത്ത അവസ്ഥ  (3 hours ago)

ചിത്രത്തിലെ രംഗങ്ങളുടെ പേരില്‍ 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നെറ്റ്ഫ്‌ലിക്‌സിനും നോട്ടീസ്  (3 hours ago)

കേരള തീരത്ത് എം.എസ്.സി എല്‍സ 3 കപ്പലപകടം: 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (3 hours ago)

പെണ്‍സുഹൃത്തിന് അശ്ലീല സന്ദേശമയച്ചെന്ന് ആരോപിച്ചാണ് മര്‍ദ്ദനം  (3 hours ago)

കുട്ടികളുടെ പഠനനിലവാരം വിലയിരുത്താനും മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട്  (3 hours ago)

രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി  (5 hours ago)

എന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്കുചെയ്യപ്പെട്ടു  (5 hours ago)

നിപ വൈറസ് : വനം വകുപ്പിന്റെ സഹകരണം ഉറപ്പ് വരുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍  (6 hours ago)

സര്‍വ്വകലാശാലകളെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി  (6 hours ago)

കുട്ടികളുടെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ ചരിത്രം നിങ്ങളോട് പൊറുക്കില്ലെന്ന് വി.ഡി. സതീശന്‍  (7 hours ago)

പാലില്‍ തുപ്പിയത് സിസിടിവി ക്യാമറയില്‍ പതിഞ്ഞു: പാല്‍ക്കാരന്‍ അറസ്റ്റില്‍  (7 hours ago)

കൂടുതല്‍ ടെക്‌നോളജി ഉള്ളത് സ്വകാര്യ ആശുപത്രികളിലെന്ന് മന്ത്രി സജി ചെറിയാന്‍  (7 hours ago)

ടിപ്പര്‍ ലോറിയുടെ ടയര്‍ മാറ്റുന്നതിനിടയില്‍ വൈദ്യുതി ലൈനില്‍ തട്ടി യുവാവിന് ദാരുണാന്ത്യം  (8 hours ago)

'മഞ്ഞുമ്മല്‍ ബോയ്‌സ്' സാമ്പത്തിക തട്ടിപ്പുകേസില്‍ സൗബിന്‍ ഷാഹിര്‍ ചോദ്യം ചെയ്യലിന് ഹാജരായി  (8 hours ago)

Malayali Vartha Recommends