പിടികൊടുക്കാതെ കടുവ; വയനാട്ടിലെ കുറുക്കന്‍മൂലയെയും സമീപ പ്രദേശങ്ങളെയും വിറപ്പിക്കുന്ന കടുവയ്ക്കായുള്ള തിരച്ചില്‍ വേണ്ടിയും പരാജയം, 26 ദിവസം പിന്നിട്ടും കടുവ ഒളിവിൽ തന്നെ!
കടുവയ്ക്കയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. വയനാട്ടിലെ കുറുക്കന്‍മൂലയെയും സമീപ പ്രദേശങ്ങളെയും വിറപ്പിക്കുന്ന കടുവയ്ക്കായുള്ള തിരച്ചില്‍ പരാജയപ്പെടുകയുണ്ടായി. കാട്ടിലും നാട്ടിലുമെല്ലാം ഇളക്കി മറിച്ചുള്ള തിരച്ചിലിലും കടുവയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. 26 ദിവസം പിന്നിട്ടും കടുവയെ പിടിക്കാന്‍ വനംവകുപ്പിന് ഇതുവരെ സാധിച്ചിട്ടില്ല. കടുവ ഇവിടെ സ്ഥാപിച്ചിട്ടുള്ള ക്യാമറകളില്‍ അടക്കം കുടുങ്ങിയിട്ടുമുണ്ട്.
തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ ദേവട്ടത്തെ ഉള്‍വനങ്ങളില്‍ എല്ലാ സന്നാഹങ്ങളും ഉപയോഗിച്ചാണ് തിരച്ചിൽ നടത്തിയത്. എന്നാല്‍ കടുവയെ കാണാന്‍ പോലും ഇതുവരെ സാധിച്ചില്ല. കഴിഞ്ഞ ദിവസങ്ങളില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഉള്‍ക്കാട്ടിലേക്ക് പാതയൊരുക്കിയിരുന്നുവെങ്കിലും ഫലം കണ്ടിട്ടില്ല.
അതോടൊപ്പം തന്നെ കഴിഞ്ഞ ദിവസം മയക്കുവെടി സംഘങ്ങളും, കുങ്കിയാനകളുമൊക്കെ ചേര്‍ന്ന് ഉള്‍ക്കാട്ടിലേക്ക് ഇറങ്ങി കടുവയ്ക്കായി തിരച്ചില്‍ നടത്തിയിരുന്നു. മന്ദംകൊല്ലി, ഈശ്വരക്കൊല്ലി കാടുകളിലായിട്ടായിരുന്നു തിരച്ചില്‍ നടത്തിയിരുന്നത്. എന്നിട്ടും കടുവ കാണാമറയത്ത് തന്നെയാണ് എന്നത് ആശങ്ക ഉളവാക്കുന്നു. ഇരുട്ടുന്നത് വരെ ഇവര്‍ തിരച്ചില്‍ നടത്തിയിരുന്നു. വനത്തില്‍ കടുവ സഞ്ചരിച്ച വഴിയില്‍ കഴുത്തിലെ മുറിവില്‍ നിന്ന് ഇറ്റ് വീണ ചോരയും കണ്ടെത്തിയിട്ടുണ്ടായിരുന്നു. ഈ വനമേഖലയില്‍ എവിടെയെങ്കിലും കടുവ ഉണ്ടാകാമെന്ന പ്രതീക്ഷയിലാണ് തിരച്ചിൽ തുടരുന്നത്. നേരത്തെ കടുവ കാട്ടിനുള്ളില്‍ കിടന്നതിന്റെയും നടന്നതിന്റെയും പാടുകള്‍ കണ്ടെത്തിയിരുന്നു. ഇത്തവണ അതൊന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
അതേസമയം കര്‍ണാടകത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും എത്തിച്ചത് അടക്കമുള്ള 68 ക്യാമറകളാണ് കടുവയെ കണ്ടെത്താനായി സ്ഥാപിച്ചിട്ടുള്ളത്. കടുവയുടെ സാന്നിധ്യം കഴിഞ്ഞ ദിവസങ്ങളില്‍ ദേവട്ടം, കാവേരിപൊയില്‍, ഭാഗങ്ങളിൽ ഉണ്ടായിരുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവിടെയെല്ലാം തിരച്ചില്‍ നടത്തിയിരുന്നു. രണ്ട് കുങ്കിയാനകളും മൂന്ന് ഡ്രോണുകള്‍ ഇവിടെ തിരച്ചിലിനായി ഉപയോഗിക്കുകയാണ്. പൊന്തക്കാടുകളും മുള്ളുകളും നിറഞ്ഞ കാട്ടുവഴികളാണ് വെട്ടിത്തെളിച്ചത്.
ഇതിനോടകം തന്നെ 17 വളര്‍ത്ത് മൃഗങ്ങളെയാണ് കടുവ കൊന്നത്. കഴിഞ്ഞ അഞ്ച് ദിവസമായി കടുവ വളര്‍ത്ത് മൃഗങ്ങളെയൊന്നിനെയും പിടിച്ചിട്ടില്ല. കഴുത്തിന് പരിക്കേറ്റ കടുവ അവശനിലയിലാണെന്നും അഭ്യൂഹമുണ്ട്. വനംവകുപ്പിന്റെ തിരച്ചില്‍ പ്രഹസനമാണെന്ന ആക്ഷേപവും ഇതോടൊപ്പം തന്നെ ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha