മൂന്നാറില്‍ അതിശൈത്യം; ടൗണില്‍ വെള്ളിയാഴ്ച രാവിലെ താപനില നാല് ഡിഗ്രിയിലെത്തി! ശൈത്യകാലം ആരംഭിച്ചതോടെ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ക്കായി മൂന്നാറില്‍ വിനോദസഞ്ചാരികളുടെ വരവും കൂടി

മൂന്നാറില്‍ അതിശൈത്യം തുടരുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ച് ടൗണില്‍ വെള്ളിയാഴ്ച രാവിലെ താപനില നാല് ഡിഗ്രിയിലെത്തി. എസ്റ്റേറ്റുകളില്‍ താപനില രണ്ട് ഡിഗ്രിയായിരുന്നു. ശൈത്യകാലം ആരംഭിച്ചതോടെ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ക്കായി മൂന്നാറില്‍ വിനോദസഞ്ചാരികളുടെ വരവും കൂടിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് നിലച്ചിരുന്ന വിനോദസഞ്ചാരമേഖല പഴയ നിലയിലേക്ക് എത്തുകയാണ്.
ജനുവരി ആദ്യവാരത്തിലേക്ക് മൂന്നാറിലെ മുറികള്‍ ഭൂരിഭാഗവും മുന്‍കൂറായി സഞ്ചാരികള്‍ ബുക്കുചെയ്തുകഴിഞ്ഞതായും സൂചനയുണ്ട്. അതോടൊപ്പം തന്നെ രണ്ടുവര്‍ഷത്തിനുശേഷമാണ് ഇത്രയധികം മുന്‍കൂര്‍ ബുക്കിങ് ലഭിക്കുന്നതെന്ന് ഹോട്ടലുടമകള്‍ ചൂണ്ടിക്കാണിച്ചു. നിരവധിപേരാണ് വിവിധയിടങ്ങളിൽ നിന്നായി എത്തുന്നത്.
ഇത്തരത്തിൽ സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചതോടെ രാജമല, മാട്ടുപ്പട്ടി, എക്കോ പോയിന്റ്, കുണ്ടള, ടോപ് സ്റ്റേഷന്‍, റോസ്ഗാര്‍ഡന്‍ എന്നിവിടങ്ങളില്‍ ഗതാഗതക്കുരുക്കും പതിവായിരിക്കുകയാണ്. തണുപ്പ് വര്‍ധിക്കുന്നതോടെ മൂന്നാറിലേക്ക് കൂടുതല്‍ സഞ്ചാരികളെത്തുമെന്നാണ് ഏവരുടെയും പ്രതീക്ഷ.
https://www.facebook.com/Malayalivartha