പന്തളത്ത് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് രണ്ട് പേർ അറസ്റ്റിലായി....വീടുകയറി അതിക്രമം നടത്തുവെന്ന പരാതി അന്വേഷിക്കാൻ എത്തിയപ്പോഴായിരുന്നു ആക്രമണം....സംഭവത്തിൽ കുളനട സ്വദേശി മനു, അഞ്ചൽ സ്വദേശി രാഹുൽ എന്നിവരെയാണ് അറസ്റ്റു ചെയ്തത്....
പന്തളത്ത് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് രണ്ട് പേർ അറസ്റ്റിലായി.വീടുകയറി അതിക്രമം നടത്തുവെന്ന പരാതി അന്വേഷിക്കാൻ എത്തിയപ്പോഴായിരുന്നു ആക്രമണം. സംഭവത്തിൽ കുളനട സ്വദേശി മനു, അഞ്ചൽ സ്വദേശി രാഹുൽ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ആക്രമണത്തിൽ എസ്.ഐയുടെ കാലൊടിഞ്ഞു. രണ്ടു പൊലീസുകാർക്ക് പരിക്ക് പറ്റി.
എന്നാൽ യുവാവിനെ മർദ്ദിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികൾ പൊലീസിനെ ഭീഷണിപ്പെടുത്തുന്ന രീതിയിൽ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച സംഭവത്തിൽ നടപടി. വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച അഞ്ച് പേരെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. ''പിടിച്ച കത്തിട്ടാൽ പൊലീസിന്റെ കുടുംബത്ത് കേറി നിറങ്ങുമെന്ന സിനിമാ സംഭാഷണവും ചേർത്തായിരുന്നു'' വീഡിയോ പ്രചരിപ്പിച്ചത്.
കഴിഞ്ഞ 12 ന് രാത്രി മുണ്ടംപാലം സ്വദേശി റാഫിയെ മർദ്ദിച്ച കേസിൽ അറസ്റ്റിലായ പ്രതികൾ ജാമ്യത്തിലിറങ്ങുമ്പോഴാണ് തൃക്കാക്കര പൊലീസ് സ്റ്റേഷന്റെ വരാന്തയിലും പുറത്തുമായി വീഡിയോ ചിത്രീകരിച്ചത്. സിനിമാ സംഭാഷണവും ചേർത്ത് ഈ വീഡിയോ പിന്നീട് സാമൂഹിക മാധ്യമങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha