ആധുനിക ഇന്ത്യയുടെ ശിലാസ്ഥാപനം നിർവഹിച്ചത് ഈ മഹാപുരുഷന്റെ തീരുമാനങ്ങളായിരുന്നു; ആണവ വിസ്ഫോടനം നടത്തി രാജ്യത്തെ ആണവ ശക്തിയാക്കി മാറ്റിയതും അടിസ്ഥാന സൗകര്യ വികസന രംഗത്ത് കുതിപ്പുണ്ടായതും അടൽ ജിയുടെ കാലത്തായിരുന്നു; പാവന സ്മരണയുമായി സന്ദീപ് ജി വാര്യർ

ആധുനിക ഇന്ത്യയുടെ ശിലാസ്ഥാപനം നിർവഹിച്ചത് ഈ മഹാപുരുഷന്റെ തീരുമാനങ്ങളായിരുന്നു . ആണവ വിസ്ഫോടനം നടത്തി രാജ്യത്തെ ആണവ ശക്തിയാക്കി മാറ്റിയതും അടിസ്ഥാന സൗകര്യ വികസന രംഗത്ത് കുതിപ്പുണ്ടായതും അടൽ ജിയുടെ കാലത്തായിരുന്നുവെന്ന് സന്ദീപ് ജി വാര്യർ.
സന്ദീപ് ജി വാര്യരുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ആധുനിക ഇന്ത്യയുടെ ശിലാസ്ഥാപനം നിർവഹിച്ചത് ഈ മഹാപുരുഷന്റെ തീരുമാനങ്ങളായിരുന്നു . ആണവ വിസ്ഫോടനം നടത്തി രാജ്യത്തെ ആണവ ശക്തിയാക്കി മാറ്റിയതും അടിസ്ഥാന സൗകര്യ വികസന രംഗത്ത് കുതിപ്പുണ്ടായതും അടൽ ജിയുടെ കാലത്തായിരുന്നു .
പണ്ഡിറ്റ് നെഹ്‌റു മുതൽ ദേശീയ നേതാക്കളുടെ പ്രശംസക്ക് പാത്രീഭൂതനായ അടൽ ജി മൂന്നു തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായി . നരസിംഹ റാവു പ്രധാനമന്ത്രി ആയിരുന്നപ്പോൾ പാകിസ്ഥാന്റെ കുപ്രചാരണങ്ങളുടെ മുനയൊടിക്കാൻ ഐക്യരാഷ്ട്ര സഭയിലേക്കയച്ചത് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന അടൽ ബിഹാരി വാജ്‌പേയിയെ .
തന്റെ സ്വതസിദ്ധമായ സംഭാഷണ മികവിലൂടെ അടൽ ജി ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചു , ശത്രുവിന് കനത്ത പ്രഹരമേല്പിച്ചു . കോൺഗ്രസിന് ഒരു ബദൽ സാധ്യമാണ് എന്ന് ഇന്ത്യൻ രാഷ്ട്രീയത്തെ ബോധ്യപ്പെടുത്തിയതും അടൽ ജിയായിരുന്നു. ആദ്യം 13 ദിവസവും പിന്നീട് 13 മാസവും പിന്നീട് കാലാവധി തികച്ചതുമായ മൂന്നു സർക്കാരുകൾക്ക് അടൽ ജി നേതൃത്വം നൽകി .
ഹിന്ദി സാഹിത്യത്തിലെ എണ്ണം പറഞ്ഞ കവികളിൽ ഒരാളായിരിരുന്നു അടൽ ജി . കവിത തുളുമ്പുന്ന അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ജനകോടികളെ സ്വാധീനിച്ചു . അടൽ ജിയുടെ ജന്മ ദിവസമായ ഇന്ന് അദ്ദേഹത്തിന്റെ പാവന സ്മരണയ്ക്ക് മുന്നിൽ പ്രണാമമർപ്പിക്കുന്നു .
https://www.facebook.com/Malayalivartha