ക്രിസ്മസ് ദിനത്തില്‍ പൊലീസ് നോക്കി നില്‍ക്കേ കൊലവിളിയും നഗ്നതാപ്രദര്‍ശനവും; അക്രമം തടഞ്ഞയാളുടെ തലയ്‌ക്കടിച്ചു, നാട്ടുകാര്‍ക്കെതിരെ വാക്കത്തി പ്രയോഗം: സംഭവം അറിഞ്ഞിട്ടും പോലീസ് എത്തിയത് വൈകി

നഗരമധ്യത്തില്‍ പൊലീസിനെ സാക്ഷിയാക്കി മദ്യപന്റെ കൊലവിളി. ക്രിസ്മസ് ദിനത്തില്‍ കോട്ടയം നഗര മധ്യത്തില്‍ ആണ് നടുക്കുന്ന സംഭവം അരങ്ങേറിയിരിക്കുന്നത്. അക്രമം തടയാന്‍ എത്തിയാളുടെ തല ഇയാള്‍ അടിച്ച് പൊട്ടിച്ചു.
തടയാന്‍ ചെന്ന നാട്ടുകാര്‍ക്കെതിരെ വാക്കത്തി പ്രയോഗവുമുണ്ടായി. സംഭവം തടയുന്നതില്‍ പോലീസിന്റെ വന്‍ അലംഭാവമുണ്ടായെന്ന് നാട്ടുകാര്‍ ആരോപിച്ചു. അക്രമം തടഞ്ഞവര്‍ക്ക് നേരെ ഇയാള്‍ നഗ്നതാ പ്രദര്‍ശനവും നടത്തി.
വിവരം അറിയിച്ചിട്ടും പോലീസ് എത്തിയത് അര മണിക്കൂറിന് ശേഷമാണ്. പൊലീസ് വാഹനം എത്താത്തതിനാല്‍ ഓട്ടോറിക്ഷയിലാണ് അക്രമകാരിയെ കൊണ്ടു പോയത്.
https://www.facebook.com/Malayalivartha