പോത്തന്‍കോട് അച്ഛനേയും മകളേയും മര്‍ദിച്ച ഗുണ്ടാസംഘം അതേദിവസം മറ്റൊരു യുവാവിനേയും കൂട്ടുകാരേയും മര്‍ദിച്ചതായി വെളിപ്പെടുത്തല്‍.....ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് തിരുവനന്തപുരം മെഡിക്കല്‍ കേളേജില്‍ ചികിത്സയിലാണ്.....

കഴിഞ്ഞ ദിവസം തിരുവനന്തപുരം പോത്തൻകോട് ഗുണ്ടാ ആക്രമണം നടന്നതിന്റെ വാർത്തകൾ നമ്മൾ കേട്ടതാണ്.യാത്രക്കാരായ അച്ഛനെയും മകളെയും നാലംഗ ഗുണ്ടാസംഘം ആക്രമിക്കുകയും പെൺകുട്ടിയുടെ മുടിക്ക് കുത്തിപ്പിടിച്ച് മർദിക്കുകയും ചെയ്തിരുന്നു. വെഞ്ഞാറമൂട് സ്വദേശിയായ ഷാ മകൾ നൗറിൻ എന്നിവർക്ക് നേരെയാണ് ഗുണ്ടാ ആക്രമണമുണ്ടായത്. നിരവധി കേസുകളിലെ പ്രതിയും മാസങ്ങൾക്ക് പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ മുളക് പൊടി എറിഞ്ഞ് വെട്ടിപ്പരിക്കേൽപ്പിച്ച് നൂറ് പവൻ സ്വർണ്ണം കവർന്ന കേസിലെ പ്രതിയുമായ ഫൈസലിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് മർദിച്ചത്.
എന്നാൽ ഇപ്പോൾ ഏറ്റവും പുതിയതായി ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്പോത്തന്‍കോട് അച്ഛനേയും മകളേയും മര്‍ദിച്ച ഗുണ്ടാസംഘം അതേദിവസം മറ്റൊരു യുവാവിനേയും കൂട്ടുകാരേയും മര്‍ദിച്ചതായി വെളിപ്പെടുത്തല്‍. ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് തിരുവനന്തപുരം മെഡിക്കല്‍ കേളേജില്‍ ചികിത്സയിലാണ്. മര്‍ദിച്ചത് ഫൈസലും സംഘവുമാണെന്ന് മര്‍ദനമേറ്റ യുവാവും കൂട്ടുകാരും മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.
ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് പോത്തന്‍കോട് ജംഗ്ഷനില്‍ അച്ഛനും മകളും ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായത്. ഇതിന് തൊട്ടുപിന്നാലെയാണ് ഗുണ്ടകള്‍ പോത്തന്‍കോടുള്ള ബാറിന് മുന്നിലെത്തി പ്രശ്‌നങ്ങളുണ്ടാക്കി യുവാവിനെ ആക്രമിച്ചത്. രാത്രി പത്ത് മണിയോടെയാണ് ഈ സംഭവം. നാല് ബിയര്‍ കുപ്പി തലയില്‍ അടിച്ചുപൊട്ടിച്ച് അതിക്രൂരമായാണ് ഗുണ്ടാ സംഘം യുവാവിനെ ആക്രമിച്ചത്. ഇതിനുശേഷം നെഞ്ചിന് താഴെ കുപ്പി കുത്തിയിറക്കുകയും ചെയ്തു. പരിക്കേറ്റ യുവാവിനെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ബാറിന് മുന്നില്‍വെച്ച് പെട്ടെന്നായിരുന്നു അക്രമണമെന്നും എന്തിനാണ് തങ്ങളെ മര്‍ദിച്ചതെന്ന് പോലും മനസിലായില്ലെന്നും മര്‍ദനമേറ്റ യുവാവിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. ബിയര്‍ വാങ്ങി ഇറങ്ങിയപ്പോള്‍ പെട്ടെന്നൊരു കാര്‍ മുന്നില്‍വന്നു നിന്നു. മൂന്ന് പേര്‍ കാറില്‍ നിന്നിറങ്ങി തങ്ങളുടെ കൈവശമുള്ള ബിയര്‍ പിടിച്ചുവാങ്ങി ഭിഷണിപ്പെടുത്തി. പ്രശ്‌നമുണ്ടാക്കാതെ വണ്ടിയെടുത്ത് പോകാന്‍ ഒരുങ്ങിയപ്പോള്‍ ഗുണ്ടാസംഘം ബിയര്‍കുപ്പി വെച്ച് തന്റെ തലയ്ക്ക് അടിച്ചു. ഇതു ചോദിക്കാന്‍ ചെന്നപ്പോഴാണ് ചേട്ടനേയും ആക്രമിച്ചത്.
സമീപമുള്ള ആളുകള്‍ ഇവിടേക്ക് വരാതിരിക്കാന്‍ റോഡില്‍ ബിയര്‍കുപ്പി എറിഞ്ഞുപൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അക്രമണിത്തിന് ശേഷം സംഘം ധൃതിയില്‍ കാര്‍ എടുത്തുകൊണ്ടുപോയെന്നും യുവാവിന്റെ സുഹൃത്ത് പറഞ്ഞു.
സംഭവം പുറത്തുപറയാന്‍ ഭയമായതിനാല്‍ ബൈക്ക് അപകടത്തില്‍ മുറിവ് പറ്റിയതാണെന്നാണ് ഇവര്‍ ആശുപത്രിയില്‍ പറഞ്ഞത്. പിന്നീട് പോത്തന്‍കോട് ജംഗ്ഷനില്‍ അച്ഛനേയും മകളേയും ആക്രമിച്ച വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് ഇതേ സംഘമാണ് തങ്ങളെയും മര്‍ദിച്ചതെന്ന് ഇവര്‍ തിരിച്ചറിഞ്ഞത്. അതേസമയം യുവാവ് പോലീസില്‍ ഇതുസംബന്ധിച്ച പരാതി ഇതുവരെ നല്‍കിയിട്ടില്ല. ഉടന്‍തന്നെ പരാതി നല്‍കുമെന്നാണ് ഇവര്‍ പറയുന്നത്.
പോത്തന്‍കോട് സംഭവത്തില്‍ പ്രതികളായ ഫൈസലിനേയും സംഘത്തേയും കണ്ടെത്താന്‍ ഇതുവരെ പോലീസിന് സാധിച്ചിട്ടില്ല. ഇതിനുപിന്നാലെയാണ് അതേദിവസം തന്നെ മറ്റൊരു അക്രമണവും ഇതേ ഗുണ്ടാസംഘം തന്നെ നടത്തിയതായുള്ള വിവരങ്ങളും പുറത്തുവന്നത്.
https://www.facebook.com/Malayalivartha