പി. ടി യെ പറ്റിയല്ല, സഖാക്കളെ പറ്റിയാണ്; എന്തൊരു കാർക്കശ്യമാണ് പി.ടി നിങ്ങളുടെ രാഷ്ട്രീയത്തിന്? എടുക്കുമ്പോൾ ഒന്ന് എയ്യുമ്പോൾ നൂറ് കൊള്ളുമ്പോൾ ആയിരം എന്ന പോലെയാണ് പിടി യുടെ രാഷ്ട്രീയ ശരം; ഇപ്പോഴിതാ മരിച്ച ശേഷം അടുത്ത പൊടി തുടയ്ക്കുന്നു; വിമർശനാത്മകമായ കുറിപ്പ് പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ

ജീവിച്ചിരുന്ന കാലത്ത് അയാൾ കുഞ്ഞിരാമന്റെ പൊടിപ്പും തൊങ്ങലും വെച്ച രക്തസാക്ഷിത്വ ശ്രമങ്ങളുടെ പൊടിയും, തൊങ്ങലും തുടച്ച് വൃത്തിയാക്കി വ്യക്ത വരുത്തി.... ഇപ്പോഴിതാ മരിച്ച ശേഷം അടുത്ത പൊടി തുടയ്ക്കുന്നു. വിമർശനാത്മകമായ കുറിപ്പ് പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ.
അദ്ദേഹം പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; പി. ടി യെ പറ്റിയല്ല, സഖാക്കളെ പറ്റിയാണ്. എന്തൊരു കാർക്കശ്യമാണ് പി.ടി നിങ്ങളുടെ രാഷ്ട്രീയത്തിന്? എടുക്കുമ്പോൾ ഒന്ന് എയ്യുമ്പോൾ നൂറ് കൊള്ളുമ്പോൾ ആയിരം എന്ന പോലെയാണ് PT യുടെ രാഷ്ട്രീയ ശരം.
PT ജീവിച്ചിരിക്കുമ്പോൾ തന്നെ പല കമ്മ്യൂണിസ്റ്റ് നിർമ്മിതികളും വെറും വ്യാജമായ കെട്ടുക്കഥകൾ ആണെന്ന് കാലവും, നേരവും പറഞ്ഞ് തെളിവുകളുടെ ബലത്തിൽ പൊളിച്ചു കളഞ്ഞു.. CPIM ന്റെ കള്ളക്കഥകളിൽ പ്രധാനം രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ടുള്ളതാണ്. അസ്വാഭാവിക മരണമത്രയും രക്തസാക്ഷിത്വത്തോട് ചേർക്കുവാനുളള CPIM ശ്രമങ്ങൾ പതിറ്റാണ്ടുകൾക്ക് മുന്നെ തന്നെയുണ്ട്.
ഇന്നിപ്പോൾ സമൂഹ മാധ്യമങ്ങളുടെ കടന്നു വരവോടെ ആ "രക്ത സാക്ഷി " നിർമ്മിതിയുടെ കുത്തൊഴുക്കാണ്. ഈ അടുത്ത കാലത്താണ് കപ്പ കച്ചവടവുമായി ബന്ധപ്പെട്ട ഒരു തർക്കത്തിൽ കൊല്ലപ്പെട്ട കൊല്ലം ജില്ലയിലെ ഒരു വയോധികന്റെ മരണത്തിന് ശേഷം സാക്ഷാൽ കോടിയേരി തന്നെ ചോദിച്ചു, "എന്തിനു കൊന്നു കോൺഗ്രസ്സെ ?"എന്ന് . അപ്പോൾ തന്നെ മരണമടഞ്ഞയാളിന്റെ സഹോദരി അത് വ്യാപാര തർക്കമാണെന്ന് പറഞ്ഞില്ലായിരുന്നെങ്കിൽ ഇപ്പോഴും കോൺഗ്രസ്സ് അതിന് മറുപടി കൊടുക്കേണ്ടി വരുമായിരുന്നു.
കായംകുളത്ത് ബ്ലേഡ് മാഫിയയുടെ ആസൂത്രിത കൊലപാതകത്തിൽ കൊല്ലപ്പെട്ട സിയാദിന്റെയും, വെഞ്ഞാറമൂട്ടിൽ ക്വട്ടേഷൻ അക്രമത്തിൽ കൊല്ലപ്പെട്ട മിഥിലാജിന്റെയും, ഹക്കിന്റെയും തൊട്ട് പതിറ്റാണ്ടുകൾക്ക് മുൻപ് ദുരൂഹമായി കൊല്ലപ്പെട്ട അഴിക്കോടൻ രാഘവന്റെ വരെ മരണത്തിന്റെ ഉത്തരവാദിത്വം കോൺഗ്രസ്സിന്റെ തലയിൽ വെച്ച് രക്തസാക്ഷി രാഷ്ട്രീയത്തിന്റെ നൂറ് മേനി കൊയ്തെടുക്കുവാൻ CPIM ശ്രമിച്ചിട്ടുണ്ട്.
എന്നാൽ സാഹചര്യവും, തെളിവുകളും, നിയമവും നീതിക്കൊപ്പം നിന്നതിനാൽ CPIM ശ്രമങ്ങൾ വിഫലമായി. ചരിത്രം ആഴത്തിൽ അപഗ്രഥിച്ച് പഠനം നടത്തിയാൽ സഖാവ് സെയ്താലിയെ കൊന്നവനെന്ന് SFI ക്കാർ തന്നെ പറഞ്ഞ ശങ്കരനാരായണൻ എന്ന സംഘപരിവാറുകാരനെ, ബാബു M പാലിശേരി എന്ന പുതിയ പേരിൽ MLA ആക്കിയ CPIM ഇരട്ടത്താപ്പ് തൊട്ട് കൂത്തുപറമ്പ് വരെ പുതിയ രാഷ്ട്രീയ വിവാദങ്ങളുടെ വെടിയൊച്ച കേൾക്കാം... അപ്പോൾ പല രക്തസാക്ഷിത്വങ്ങളുടെയും CPIM രാഷ്ട്രീയം നിഗൂഢമായി അനുഭപ്പെടും....
പറഞ്ഞ് വന്നത് PT യെ പറ്റി... ജീവിച്ചിരുന്ന കാലത്ത് അയാൾ കുഞ്ഞിരാമന്റെ പൊടിപ്പും തൊങ്ങലും വെച്ച രക്തസാക്ഷിത്വ ശ്രമങ്ങളുടെ പൊടിയും, തൊങ്ങലും തുടച്ച് വൃത്തിയാക്കി വ്യക്ത വരുത്തി.... ഇപ്പോഴിതാ മരിച്ച ശേഷം അടുത്ത പൊടി തുടയ്ക്കുന്നു.
https://www.facebook.com/Malayalivartha