ബിജെപി രഞ്ചിത്ത് വധക്കേസ് പ്രതികള്‍ക്കെതിരെ നിര്‍ണ്ണായക തെളിവുകള്‍ പോലീസിന് ലഭിച്ചതായി എഡിജിപി വിജയ് സാഖറെ; നാടിനെ നടുക്കിയ കൊലപാതകം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും കേസില്‍ ഒട്ടും മുന്നോട്ട് പോകാനാകാത്തത് പോലീസിന് വന്‍ തിരിച്ചടി, രഞ്ചിത്ത് വധക്കേസിലെ പ്രതികള്‍ക്ക് സംസ്ഥാനം വിട്ടു പോകാന്‍ കഴിഞ്ഞത് സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച കാരണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍
കേരളത്തെ നടുക്കയിയ ബിജെപി പ്രവർത്തകൻ രഞ്ചിത്ത് വധക്കേസ് പ്രതികള്‍ക്കെതിരെ നിര്‍ണ്ണായക തെളിവുകള്‍ പോലീസിന് ലഭിച്ചതായി എഡിജിപി വിജയ് സാഖറെ വ്യക്തമാക്കി. നിലവിൽ പ്രതികള്‍ കൊലപാതകത്തിനായി ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുക്കാനുള്ള ശ്രമം നടത്തി വരികരയാണ്. എന്നാല്‍ പ്രതികള്‍ ഇതര സംസ്ഥാനങ്ങളിലേക്ക് കടന്നാതായാണ് ലഭ്യമാകുന്ന വിവരം. ഇവര്‍ക്കായി കേരളത്തിന് പുറത്തേയ്ക്കും അന്വേഷണം വ്യാപിപ്പിച്ചതായി സാഖറെ മാധ്യമങ്ങളോട് വ്യക്തമാക്കി.
അതോടൊപ്പം തന്നെ പ്രതികള്‍ കേരളം വിട്ടതായുള്ള സൂചനകളെ തുടര്‍ന്ന് കര്‍ണ്ണാടകത്തിലക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. ഒളിവില്‍ കഴിയുന്ന പ്രതിള്‍ നിലവില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നില്ല. കൂടാതെ ഇവര്‍ക്ക് പുറത്തുനിന്നുള്ള സഹായങ്ങളും ലഭിക്കുന്നുണ്ട്. അതാണ് ഇവരെ കണ്ടെത്താന്‍ വൈകുന്നത് എന്നും പോലീസ് വ്യക്തമാക്കി.
ഇത്തരത്തിൽ പ്രതികള്‍ക്ക് സംസ്ഥാനത്തിന് പുറത്ത് നിന്ന് പോപുലര്‍ ഫ്രണ്ടിന്റെ സഹായം ലഭിക്കുന്നുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് കര്‍ണാടകത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്. എന്നാല്‍ കേസില്‍ പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഇപ്പോള്‍ ഏത് സംസ്ഥാനത്തിലാണെന്ന് പറയാനാകില്ലെന്നും വിജയ് സാഖറെ കൂട്ടിച്ചേര്‍ക്കുകയുണ്ടായി.
കേരളത്തെ ആകമാനം നടുക്കിയ കൊലപാതകം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും കേസില്‍ ഒട്ടും മുന്നോട്ട് പോകാനാകാത്തത് പോലീസിന് വന്‍ തിരിച്ചടിയാണ്. രഞ്ചിത്ത് വധക്കേസിലെ പ്രതികള്‍ക്ക് സംസ്ഥാനം വിട്ടു പോകാന്‍ കഴിഞ്ഞത് സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച കാരണമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ വ്യക്തമാക്കി. സിപിഎമ്മും എസ്ഡിപിഐയും തമ്മിലുള്ള ബന്ധം പ്രതികളെ സഹായിക്കുന്നതിലേക്ക് സര്‍ക്കാരിനെ നയിക്കുകയാണ്. കേസ് അന്വേഷണത്തില്‍ സര്‍ക്കാരിനെ എസ്ഡിപിഐ സ്വാധീനിച്ചുവെന്നും വി. മുരളീധീരന്‍ വിമര്‍ശനം ഉന്നയിച്ചു.
അതേസമയം ക്രിമിനല്‍ പശ്ചാത്തലമുളളവരുടെ ലിസ്റ്റ് തയ്യാറാക്കാനുള്ള ഡിജിപിയുടെ നിര്‍ദേശം പക്ഷഭേദം കാണിക്കുന്നതാണ്. ക്രിമിനല്‍ സ്വഭാവുമുള്ള വ്യക്തികളുടെ ലിസ്റ്റ് എടുക്കുമ്ബോള്‍ പാര്‍ട്ടിയും കക്ഷിയും നോക്കാതെ പട്ടിക തയ്യാറാക്കണം. ഒരു സംഘടനയില്‍ പെട്ടു എന്നത് കൊണ്ട് ആര്‍ എസ് എസ്‌കാര്‍ ക്രിമിനല്‍ ലിസ്റ്റില്‍ പെടുമോ.
രണ്‍ജീത്ത് വധക്കേസിലെ പ്രതികള്‍ കേരളം വിട്ടെന്ന് നേരത്തെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എഡിജിപി വിജയ് സാഖറെ പറഞ്ഞിരുന്നു. കൊലപാതകം നടന്നതിന് പിന്നാലെ ആലപ്പുഴയില്‍ നിന്നും മറ്റുള്ള ജില്ലകള്‍ വഴി പ്രതികള്‍ രക്ഷപ്പെട്ടെന്ന വിവരം പോലീസിന്റെ ജാഗ്രതക്കുറവിലേക്ക് കൂടിയാണ് വിരല്‍ ചൂണ്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha