ക്രിസ്മസ് തലേന്ന് പത്താം ക്ലാസുകാരന്‍ കുഴഞ്ഞു വീണു മരിച്ചു; ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു! സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്
ക്രിസ്മസ് തലേന്ന് പത്താം ക്ലാസുകാരന്‍ കുഴഞ്ഞു വീണു മരിച്ചതായി റിപ്പോർട്ട്. കിഴക്കേ കല്ലട രണ്ടുറോഡ് ജംഗ്ഷന്‍ കോട്ടപ്പുറം വലിയവിള വീട്ടില്‍ ജോസ്‌കുട്ടിയുടെ ഏക മകന്‍ ജിപ്‌സണ്‍ (14) ആണ് ദാരുണമായി മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം. രാത്രി ജിപ്‌സണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുണ്ടറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേ മരിക്കുകയാണ് ചെയ്തത്. സുഹൃത്തും അയല്‍ വാസിയുമായ അലനെ (13) ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം ജിപ്‌സന്റെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറുന്നതായിരിക്കും. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha