ഷാന്‍ വധക്കേസിൽ കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി; കൊലപാതക സംഘത്തിലെ 5 പേരുള്‍പ്പെടെ 8 ആര്‍എസ്‌എസ് പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി; കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 13 ആയി

ഷാന്‍ വധക്കേസിലെ കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. ആലപ്പുഴ പുല്ലംകുളത്തു നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. ഷാനിനെ വധിക്കാനുപയോഗിച്ച അഞ്ച് വാളുകളാണ് കണ്ടെടുത്തത്.
അതേസമയം, എസ്ഡിപിഐ നേതാവ് കെ എസ് ഷാന്‍ വധക്കേസില്‍ പ്രധാന പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.ഷാനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്ന 5 പേരുള്‍പ്പെടെ 8 ആര്‍എസ്‌എസ് പ്രവര്‍ത്തകരുടെ അറസ്റ്റാണ് ഇന്ന് രേഖപെടുത്തിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 13 ആയി.
https://www.facebook.com/Malayalivartha