ഇതിന് ഒരു അറുതി വേണം! പൊട്ടിത്തെറിച്ച് സുരേഷ് ഗോപി... സർക്കാരുമായുള്ള ഒത്തുകളി...

പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ വീട് സന്ദർശിച്ച് എംപി സുരേഷ് ഗോപി. ആലപ്പുഴയിലെ വീട്ടിൽ അതിരാവിലെയാണ് അദ്ദേഹം എത്തിയത്. കൊല്ലപ്പെട്ട രഞ്ജിത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ എംപി പങ്കുച്ചേർന്നു. രഞ്ജിത്തിന്റെ മക്കളെ ചേർത്തുപിടിച്ച് സമാശ്വസിപ്പിച്ച സുരേഷ് ഗോപി വികാരധീനനായിട്ടാണ് ഓരോ കാര്യങ്ങളും എടുത്ത് പറഞ്ഞത്.
രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ ആരുടെ കാലുപിടിക്കാനും തയാറാണെന്ന് രാജ്യസഭ എം പി സുരേഷ് ഗോപി. പറയാനുള്ള കാര്യങ്ങൾ പല സ്ഥലങ്ങളിലായി നിരവധി തവണ പറഞ്ഞിട്ടുള്ളത്. ഇനി ആരോടാണ് പറയേണ്ടതെന്ന് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഓരോ കൊലപാതകവും എന്ത് മതമായാലും എന്ത് രാഷ്ട്രീയമായാലും ഒരോ കൊലപാതകവും ഒരു പ്രദേശത്തിന്റെ ആകെ സമാധാനം കെടുത്തുന്നതാണ്. ഇത് രാജ്യത്തിന്‍റെ വളർച്ചയെയാണ് ബാധിക്കുന്നതാണെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.
സമൂഹത്തെ ഒരു മോശപ്പെട്ട പ്രവണതയിലേക്ക് വലിയച്ചിഴയ്ക്കുന്ന തരത്തിലുള്ള ഈ സമ്പദ്രായം രാജ്യദ്രോഹകരമാണ്. ഈ സമ്പ്രദായത്തെ തന്നെ തള്ളിപ്പറയണം. ഒരു കലാകാരനെന്ന നിലയ്ക്ക് എന്നോട് എന്തെങ്കിലും സ്നേഹമുണ്ടെങ്കില്‍ ഈ വാക്കുകള്‍ വകവെച്ചു തരണമെന്നും സുരേഷ് ഗോപി അഭ്യർത്ഥിച്ചു. കൊല്ലപ്പെട്ട ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസന്റെ ആലപ്പുഴയിലെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഒരച്ഛനെന്ന നിലയിൽ കുട്ടികളുടെ സങ്കടം കണ്ടുനിൽക്കാൻ കഴിയുന്നില്ലെന്നും വീട് സന്ദർശിച്ചതിന് ശേഷം സുരേഷ് ഗോപി പറഞ്ഞു. ഈ കൊലപാതകങ്ങൾ സമൂഹത്തിലെ വളർന്നുവരുന്ന കുട്ടികളുടെ മനോനിലയെ ആണ് ബാധിക്കുന്നത്. വരുംതലമുറയെ മോശപ്പെട്ട സംസ്‌കാരത്തിലേക്ക് വലിച്ചിഴക്കുന്ന പ്രവണത ഇതുണ്ടാക്കും. കൊലപാതക സംസ്‌കാരം രാജ്യദ്യോഹപരമാണ്. മനുഷ്യൻ നരമാംസ ഭോജികളായി വീണ്ടും മാറരുതെന്നും വീണ്ടും ആ കാടത്തത്തിലേക്ക് പോകരുതെന്നും സന്ദർശന വേളയിൽ സുരേഷ് ഗോപി ആവശ്യപ്പെട്ടു.
അതേസമയം ആലപ്പുഴയില്‍ നടന്ന രണ്ട് കൊലക്കേസുകളിലും കഴിഞ്ഞ ദിവസം തന്നെ പോലീസ് അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചിരുന്നു. കൃത്യത്തില്‍ പങ്കെടുത്ത പ്രധാന പ്രതികളെല്ലാം സംസ്ഥാനം വിട്ടതായുള്ള സൂചനകള്‍ ലഭിച്ചതോടെയാണ് അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചത്.
ബിജെപി രണ്‍ജീത്ത് വധക്കേസ് പ്രതികള്‍ക്കെതിരെ നിര്‍ണ്ണായക തെളിവുകള്‍ പോലീസിന് ലഭിച്ചതായി എഡിജിപി വിജയ് സാഖറെ. പ്രതികള്‍ കൊലപാതകത്തിനായി ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുക്കാനുള്ള ശ്രമം നടത്തി വരികരയാണ്. എന്നാല്‍ പ്രതികള്‍ ഇതര സംസ്ഥാനങ്ങളിലേക്ക് കടന്നാതായാണ് സൂചന. ഇവര്‍ക്കായി കേരളത്തിന് പുറത്തേയ്ക്കും അ്േന്വഷണം വ്യാപിപ്പിച്ചതായി സാഖറെ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികള്‍ കേരളം വിട്ടതായുള്ള സൂചനകളെ തുടര്‍ന്ന് കര്‍ണ്ണാടകത്തിലക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഒളിവില്‍ കഴിയുന്ന പ്രതിള്‍ നിലവില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നില്ല. കൂടാതെ ഇവര്‍ക്ക് പുറത്തുനിന്നുള്ള സഹായങ്ങളും ലഭിക്കുന്നുണ്ട്. അതാണ് ഇവരെ കണ്ടെത്താന്‍ വൈകുന്നത്.
പ്രതികള്‍ക്ക് സംസ്ഥാനത്തിന് പുറത്ത് നിന്ന് പോപുലര്‍ ഫ്രണ്ടിന്റെ സഹായം ലഭിക്കുന്നുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് കര്‍ണാടകത്തിലേക്ക് വ്യാപിപ്പിക്കുന്നത്. എന്നാല്‍ കേസില്‍ പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഇപ്പോള്‍ ഏത് സംസ്ഥാനത്തിലാണെന്ന് പറയാനാകില്ലെന്നും വിജയ് സാഖറെ കൂട്ടിച്ചേര്‍ത്തു.
നാടിനെ നടുക്കിയ കൊലപാതകം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും കേസില്‍ ഒട്ടും മുന്നോട്ട് പോകാനാകാത്തത് പോലീസിന്‍ വന്‍ തിരിച്ചടിയാണ്. രണ്‍ജിത്ത് വധക്കേസിലെ പ്രതികള്‍ക്ക് സംസ്ഥാനം വിട്ടു പോകാന്‍ കഴിഞ്ഞത് സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച കാരണമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. സിപിഎമ്മും എസ്ഡിപിഐയും തമ്മിലുള്ള ബന്ധം പ്രതികളെ സഹായിക്കുന്നതിലേക്ക് സര്‍ക്കാരിനെ നയിക്കുകയാണ്. കേസ് അന്വേഷണത്തില്‍ സര്‍ക്കാരിനെ എസ്ഡിപിഐ സ്വാധീനിച്ചുവെന്നും വി. മുരളീധീരന്‍ വിമര്‍ശിച്ചു.
ക്രിമിനല്‍ പശ്ചാത്തലമുളളവരുടെ ലിസ്റ്റ് തയ്യാറാക്കാനുള്ള ഡിജിപിയുടെ നിര്‍ദേശം പക്ഷഭേദം കാണിക്കുന്നതാണ്. ക്രിമിനല്‍ സ്വഭാവുമുള്ള വ്യക്തികളുടെ ലിസ്റ്റ് എടുക്കുമ്പോള്‍ പാര്‍ട്ടിയും കക്ഷിയും നോക്കാതെ പട്ടിക തയ്യാറാക്കണം. ഒരു സംഘടനയില്‍ പെട്ടു എന്നത് കൊണ്ട് ആര്‍ എസ് എസ്‌കാര്‍ ക്രിമിനല്‍ ലിസ്റ്റില്‍ പെടുമോ.
രണ്‍ജീത്ത് വധക്കേസിലെ പ്രതികള്‍ കേരളം വിട്ടെന്ന് നേരത്തെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എഡിജിപി വിജയ് സാഖറെ പറഞ്ഞിരുന്നു. കൊലപാതകം നടന്നതിന് പിന്നാലെ ആലപ്പുഴയില്‍ നിന്നും മറ്റുള്ള ജില്ലകള്‍ വഴി പ്രതികള്‍ രക്ഷപ്പെട്ടെന്ന വിവരം പോലീസിന്റെ ജാഗ്രതക്കുറവിലേക്ക് കൂടിയാണ് വിരല്‍ ചൂണ്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha