കവി മാധവന്‍ അയ്യപ്പത്ത് അന്തരിച്ചു; അന്ത്യം ശനിയാഴ്ച രാത്രിയോടെ

കവിയും വിവര്‍ത്തകനുമായ മാധവന്‍ അയ്യപ്പത്ത് (87) അന്തരിച്ചു. ശനിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. തൃശൂര്‍ കോട്ടപ്പുറത്ത് ഗ്രീന്‍ ഗാര്‍ഡന്‍സില്‍ കുഴഞ്ഞുവീഴുകയായിരുന്നു. രണ്ടു തവണ സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
തൃശ്ശൂര്‍ ജില്ലയില്‍ കുന്നംകുളത്തിനടുത്ത് ചൊവ്വന്നൂരില്‍ അയ്യപ്പത്ത് ലക്ഷ്മിക്കുട്ടിയമ്മയുടെയും പെരിങ്ങോട്ട് കരുമത്തില്‍ രാമുണ്ണിനായരുടെയും മകനായി 1934 ഏപ്രില്‍ 24ന് ജനനം. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഇക്കണോമിക്‌സില്‍ ബി.എ.യും ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എയും എടുത്തു. 1992 വരെ കേന്ദ്ര സര്‍ക്കാര്‍ സേവനം.
ജീവചരിത്രക്കുറിപ്പുകള്‍, കിളിമൊഴികള്‍ (കവിതാസമാഹാരം), ശ്രീ നാരായണ ഗുരു (ഇംഗ്ലീഷ്), ധര്‍മ്മപദം (തര്‍ജ്ജമ), മണിയറയില്‍, മണിയറയിലേക്ക് തുടങ്ങിയവയാണ് പ്രധാനകൃതികള്‍. കവി ആറ്റൂര്‍ രവിവര്‍മ്മയോടൊപ്പം ചേര്‍ന്ന് മാധവന്‍ അയ്യപ്പത്ത് കമ്ബരാമായണം മലയാളത്തിലേക്ക് തര്‍ജമ ചെയ്തിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഭാര്യ: ടി.സി. രമാദേവി. മക്കള്‍: ഡോ. സഞ്ജയ് ടി. മേനോന്‍, മഞ്ജിമ ബബ്ലു.
https://www.facebook.com/Malayalivartha