ചെങ്ങനാട്ട് കവലയില്‍ ഗുണ്ടാ ആക്രമണം; നാല് പേര്‍ക്ക് വെട്ടേറ്റു; സംഭവത്തില്‍ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു

എറണാകുളം കരിമകള്‍ ചെങ്ങനാട്ട് കവലയില്‍ ഗുണ്ടാ ആക്രമണം. നാല് പേര്‍ക്ക് വെട്ടേറ്റു. കരിമകള്‍ വേളൂര്‍ സ്വദേശികളായ ആന്റോ ജോര്‍ജ്ജ്, ജിനു കുര്യാക്കോസ്, എല്‍ദോസ്, ജോജു എന്നിവര്‍ക്കാണ് വെട്ടേറ്റത്.
ഇന്ന് ഉച്ചയ്ക്ക് ചെങ്ങനാട്ടില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചെന്ന് സംശയിച്ച് നാട്ടുകാര്‍ സംഘത്തെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമെന്നോണം വൈകിട്ട് ഗുണ്ടാസംഘം എത്തി നാട്ടുകാരെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha