ഇത്തവണ ആശ്വാസം... ഒമിക്രോണ്‍ പടരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് അഭിസംബോധന ചെയ്തു; 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്ക് വാക്‌സീന് അനുമതി; ജനുവരി മുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റര്‍ ഡോസ്

പ്രധാനമന്ത്രി അപ്രതീക്ഷിതമായി രാജ്യത്തോട് അഭിസംബോധന ചെയ്തപ്പോള്‍ എല്ലാവരും ഒന്ന് പേടിച്ചു. ഒമിക്രോണ്‍ സാഹചര്യത്തില്‍ വീണ്ടും രാജ്യം അടച്ചു പൂട്ടലിലേക്ക് പോകുന്നോ എന്ന് ചിന്തിച്ചു. പക്ഷെ സംഗതി ഒമിക്രോണാണെങ്കിലും രാജ്യം സജ്ജമാണെന്നാണ് മോദി പറഞ്ഞത്.
മാത്രമല്ല രാജ്യത്തു കുട്ടികള്‍ക്കു കോവിഡ് വാക്‌സീന് അനുമതിയായെന്നു നരേന്ദ്ര മോദി പറഞ്ഞു. ജനുവരി മൂന്ന് മുതല്‍ കുട്ടികള്‍ക്കു വാക്‌സീന്‍ നല്‍കാം. 15 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ ലഭ്യമാവുക. ജനുവരി 10 മുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കു ബൂസ്റ്റര്‍ ഡോസ് നല്‍കും.
60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്നു രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു. രാജ്യത്ത് കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണ്‍ വ്യാപനം വര്‍ധിക്കുകയാണ്. എങ്കിലും ഭയം വേണ്ട, കരുതലും ജാഗ്രതയും വര്‍ധിപ്പിച്ചാല്‍ മതി. രോഗത്തിന്റെ തീവ്രാവസ്ഥ നേരിടാന്‍ രാജ്യം സുസജ്ജമാണ്.
18 ലക്ഷം ഐസലേഷന്‍ ബെഡുകളുണ്ട്. 90 ലക്ഷം ഐസിയു, നോണ്‍ ഐസിയു ബെഡുകള്‍ ലഭ്യമാണ്. എല്ലാ സംസ്ഥാനങ്ങളിലും ആവശ്യത്തിനു മരുന്ന് ഉറപ്പാക്കിയിട്ടുണ്ട്. ഓക്‌സിജന്‍ ലഭ്യത പര്യാപ്തമാണ്, 4 ലക്ഷം സിലിണ്ടറുകള്‍ വിതരണം ചെയ്തു.വാക്‌സീന്‍ ലഭ്യതയും വിതരണവും ഉറപ്പുവരുത്താന്‍ സദാസമയവും പരിശ്രമിക്കുകയാണ്.
വാക്‌സിനേഷന്‍ നടപടികള്‍ അതിവേഗം പൂര്‍ത്തീകരിക്കണം. തദ്ദേശീയമായി വികസിപ്പിച്ച നേസല്‍ വാക്‌സീനും ഡിഎന്‍എ വാക്‌സീനും വൈകാതെ ലഭ്യമാകും. ഉത്തരാഖണ്ഡും ഹിമാചല്‍ പ്രദേശും ഗോവയും ഒന്നാം ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം കോവിഡ് വാക്‌സീന്‍ ബൂസ്റ്റര്‍ ഡോസ് അനിവാര്യമാണെന്നും കേന്ദ്രനിര്‍ദേശം നടപ്പാക്കാന്‍ കേരളം സജ്ജമാണെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ആശങ്ക പടര്‍ത്തുന്നതിനിടെ, ഇന്ത്യയില്‍ കുട്ടികള്‍ക്കുള്ള രണ്ടാമത്തെ കോവിഡ് വാക്‌സീനും അനുമതി നല്‍കി. ഭാരത് ബയോടെക്കിന്റെ വാക്‌സീനായ കോവാക്‌സിനാണു ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അടിയന്തര ഉപയോഗാനുമതി നല്‍കിയത്. 12–18 പ്രായത്തിലുള്ളവര്‍ക്കാണു വാക്‌സീന്‍ നല്‍കുക. കോവാക്‌സിന്‍ ആദ്യ ഡോസെടുത്ത് 28 ദിവസത്തിനുശേഷമാണു രണ്ടാം ഡോസ് സ്വീകരിക്കേണ്ടത്. ഓഗസ്റ്റില്‍ സൈഡസ് കാഡിലയുടെ മൂന്നു ഡോസ് വാക്‌സീനും ഉപയോഗാനുമതി ലഭിച്ചിരുന്നു.
കുട്ടികള്‍ക്കു കോവിഡ് വാക്‌സീന്‍ നല്‍കുന്നത് ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ കഴിഞ്ഞദിവസം രാജ്യസഭയില്‍ അറിയിച്ചിരുന്നു. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ആവശ്യമുള്ളത്ര വാക്‌സീനുണ്ട്. 31 കോടി ഡോസ് വാക്‌സീന്‍ ഒരു മാസത്തില്‍ ഉല്‍പാദിപ്പിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ട്. അടുത്ത രണ്ടു മാസത്തില്‍ വാക്‌സീന്‍ നിര്‍മാണത്തില്‍ ഇന്ത്യയുടെ ശേഷി 45 കോടിയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്പിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും ഉള്‍പ്പെടെ കോവിഡ് നാലാം തരംഗമുണ്ടായിരിക്കെ ജാഗ്രത നടപടികള്‍ ഇന്ത്യ കര്‍ശനമാക്കുകയാണ്. പ്രതിരോധത്തില്‍ ഉദാസീന നിലപാട് അനുവദിക്കാന്‍ കഴിയില്ലെന്നും, രണ്ടാം തരംഗത്തില്‍ നേരിടേണ്ടി വന്ന തിരിച്ചടി ആവര്‍ത്തിക്കാതിരിക്കാനുള്ള ഒരുക്കം നടത്തുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമിക്രോണ്‍ കേസുകള്‍ വ്യാപിക്കുന്ന സാഹചര്യം പരിഗണിച്ചാണിത്.
"
https://www.facebook.com/Malayalivartha