ഗുണ്ടകള്‍ക്ക് ഭ്രാന്ത് പിടിച്ചു... ഗുണ്ടകള്‍ കാരണം സമാധാന ജീവിതം നഷ്ടപ്പെടുന്നു; ദിവസവും നിരവധി ഗുണ്ടാ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്; നടപടി ശക്തമായിട്ടും വീണ്ടും കൊച്ചിയില്‍ ഗുണ്ടാവിളയാട്ടം; നാലുപേര്‍ക്ക് വെട്ടേറ്റു, പരുക്കേറ്റ ഒരാളുടെ നില ഗുരുതരം

അടുത്തിടെ ഗുണ്ടകള്‍ക്ക് ഭാന്ത് പിടിച്ചത് പോലെയാണ് കാര്യങ്ങള്‍. ഗ്രാമ നഗര വ്യത്യാസമില്ലാതെ ഗുണ്ടാ ആക്രമണങ്ങള്‍ നടന്നു വരികയാണ്. ആലപ്പുഴയിലെ കൊലപാതകവും മറ്റ് ഗുണ്ടാ ആക്രമണങ്ങളും വലിയ വാര്‍ത്തയായപ്പോള്‍ പോലീസ് ഗുണ്ടകളുടെ ലിസ്റ്റ് എടുത്ത് വരികയാണ്. അതിനിടയ്ക്കാണ് കൊച്ചിയില്‍ നിന്നുള്ള മറ്റൊരു വാര്‍ത്ത.
കൊച്ചി കരുമുകള്‍ ചെങ്ങാട്ട് കവലയില്‍ ഗുണ്ടാ വിളയാട്ടം. വടിവാളുമായി എത്തിയ പ്രതികള്‍ 4 പേരെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. കാല്‍പാദത്തിനു വെട്ടേറ്റ വേളൂര്‍ സ്വദേശി ആന്റോ ജോര്‍ജിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണ്.
തലയ്ക്ക് വെട്ടേറ്റ ജിനു കുര്യാക്കോസ്, ശരീരത്തില്‍ വെട്ടേറ്റ എല്‍ദോസ് കോണിച്ചോട്ടില്‍, ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ കരുമുകളിനു സമീത്തെ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ ഒരാളെ അമ്പലമേട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ചെങ്ങനാട്ടില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചെന്ന് സംശയിച്ചു ചോദ്യംചെയ്ത നാട്ടുകാര്‍ക്കു നേരെയാണു ആക്രമണം. ക്രിസ്മസ് ദിനത്തില്‍ കഞ്ചാവ് സംഘത്തെ നാട്ടുകാര്‍ ചോദ്യം ചെയ്തിരുന്നു. ഉച്ചയ്ക്കാണു സംഭവം. ഇതിന്റെ പ്രതികാരമാണു വൈകിട്ടു ഗുണ്ടാസംഘം എത്തി തീര്‍ത്തതെന്നാണു നാട്ടുകാര്‍ ആരോപിക്കുന്നത്.
അതേസമയം എസ്ഡിപിഐ നേതാവ് ഷാന്‍ വധത്തില്‍ അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. പരമാവധി തെളിവുകള്‍ ശേഖരിച്ചുകൊണ്ടാണ് അന്വേഷണമെന്ന് എ.ഡി.ജി.പി വിജയ് സാഖറെ പറഞ്ഞു. ബി.ജെ.പി നേതാവ് രണ്‍ജീത്ത് ശ്രീനിവാസന്‍ വധക്കേസിലെ പ്രതികളില്‍ എത്താവുന്ന നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു. എന്നാല്‍ രണ്‍ജീത്തിന്റെ കുടുംബത്തിന് നീതി കിട്ടുന്നവിധമല്ല പൊലീസ് അന്വേഷണമെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.
പിടിയിലായവര്‍ എല്ലാവരും ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണ്. കോമളപുരം മണ്ണഞ്ചേരിയിലെ അതുല്‍ ഒ.എസ് (27), കോമളപുരം ആര്യാട് സ്വദേശികളായ വിഷ്ണു. കെ(28), ധനേഷ്. ഡി (25), പാതിരപ്പള്ളിയിലെ അഭിമന്യു കെ.യു (27), മണ്ണഞ്ചേരിയിലെ സനന്ദ് കെ.യു (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ബിജെപി നേതാവ് രണ്‍ജിത്ത് ശ്രീനിവാസന്‍ വധവുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും എഡിജിപി വിജയ് സാഖറെ പറഞ്ഞു.അതേസമയം പ്രതികള്‍ കേരളം വിട്ടത് സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍ വിമര്‍ശിച്ചു.
എസ്.ഡി.പി.ഐ നേതാവ് ഷാന്‍ വധക്കേസില്‍ പ്രതികള്‍ ഉപേക്ഷിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. അഞ്ച് വാളുകളാണ് ആലപ്പുഴ പുല്ലന്‍കുളത്ത് നിന്ന് അന്വേഷണ സംഘം കണ്ടെത്തിയത്.
അതേസമയം രാഷ്ട്രീയ കൊലപാതകം അവസാനിപ്പിക്കണമെന്ന് സുരേഷ് ഗോപി എം പി. ഇതിനുവേണ്ടി ആരുടേയും കാലുപിടിക്കാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ കൊല്ലപ്പെട്ട ബി ജെ പി ഒ ബി സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജിത്ത് ശ്രീനിവാസന്റെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു എം പിയുടെ പ്രതികരണം.
ഏത് മതമായാലും, രാഷ്ട്രീയമായാലും ഓരോ കൊലപാതകവും അതത് പ്രദേശത്തിന്റെ സമാധാനമാണ് തകര്‍ക്കുന്നത്. ഇത് രാജ്യത്തിന്റെ വളര്‍ച്ചെയെ ബാധിക്കുന്നു. വളര്‍ന്നു വരുന്ന കുഞ്ഞുങ്ങളുടെ മനസില്‍ കളങ്കമായി, അവരെ ഒരു മോശപ്പെട്ട സംസ്‌കാരത്തിലേക്ക് വലിച്ചിഴക്കുന്ന തരത്തിലുള്ളതാണ് കൊലപാതകങ്ങള്‍.സുരേഷ് ഗോപി പറഞ്ഞു.
"
https://www.facebook.com/Malayalivartha