ശരണം വിളികളുമായി ഭക്തര്‍..... 41 ദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിനു സമാപ്തി കുറിച്ച് ഇന്ന് മണ്ഡലപൂജ ..... ഉച്ചയ്ക്ക് 11.50-നും 1.15 -നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ തങ്ക അങ്കി ചാര്‍ത്തി മണ്ഡലപൂജ നടക്കും

ശരണം വിളികളുമായി ഭക്തര്‍..... 41 ദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിനു സമാപ്തി കുറിച്ച് ഇന്ന് മണ്ഡലപൂജ ..... ഉച്ചയ്ക്ക് 11.50-നും 1.15 -നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ തങ്ക അങ്കി ചാര്‍ത്തി മണ്ഡലപൂജ നടക്കും
മണ്ഡലപൂജയ്ക്ക് അയ്യപ്പന് ചാര്‍ത്താനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയാണ് പമ്പയില്‍ എത്തിച്ചേര്‍ന്നത്.
വൈകുന്നേരം മൂന്നിന് സന്നിധാനത്തേക്ക് തിരിച്ച തങ്ക അങ്കി ഘോഷയാത്രയ്ക്ക് അഞ്ചിന് ശരംകുത്തിയില്‍ ആചാരപ്രകാരം സ്വീകരണം നല്‍കി.
പതിനെട്ടാംപടി കയറി കൊടിമരത്തിനു മുന്നിലെത്തിയ തങ്ക അങ്കി ഘോഷയാത്രയെ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപനും ദേവസ്വം ബോര്‍ഡ് അംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. സോപാനത്ത് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തങ്കയങ്കി ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി. തുടര്‍ന്ന് 6.30നായിരുന്നു ദീപാരാധന.
ഇന്ന് ഉച്ചയ്ക്ക് 11.50-നും 1.15 -നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ തങ്ക അങ്കി ചാര്‍ത്തി മണ്ഡലപൂജ നടക്കും. ശേഷം നടയടയ്ക്കും. വൈകുന്നേരം നാലിന് നട തുറക്കും. 6.30-ന് ദീപാരാധന. തുടര്‍ന്ന് പടിപൂജ.
അത്താഴപൂജയ്ക്ക് ശേഷം രാത്രി 9.50-ന് ഹരിവരാസനം പാടി 10-ന് നട അടയ്ക്കും. ഇതോടെ 41 ദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാല ഉത്സവ തീര്‍ഥാടനത്തിന് സമാപനമാകും. മകരവിളക്ക് ഉത്സവത്തിനായി 30-ന് വൈകുന്നേരം അഞ്ചിന് ക്ഷേത്രനട തുറക്കും.
" f
https://www.facebook.com/Malayalivartha