കിഴക്കമ്പലത്ത് ക്രിസ്മസ് പാര്‍ട്ടിക്കിടെ അക്രമം.... ക്രിസ്മസ് കരോളിനെ കുറിച്ചുള്ള തര്‍ക്കമാണ് ആക്രമണത്തിലെത്തിയത്, തൊഴിലാളികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി, വിവരമറിഞ്ഞെത്തിയ പോലീസിനെ അതിഥി തൊഴിലാളികള്‍ ആക്രമിച്ചു, രണ്ട് പോലീസ് ജീപ്പുകള്‍ കത്തിച്ചു, സിഐ അടക്കം അഞ്ച് പോലീസുകാര്‍ക്ക് പരിക്ക് , ആക്രമണം നടത്തിയത് കിറ്റെക്‌സിലെ ഇതര സംസ്ഥാന തൊഴിലാളികള്‍, സ്ഥലത്ത് വന്‍ പോലീസ് സന്നാഹം

കുന്നത്തുനാട് സിഐയ്ക്ക് അടക്കം പരിക്കേറ്റു. വ്യാപക അക്രമമാണ് ഉണ്ടായത്. ആലുവ റൂറല്‍ എസ് പിയുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അക്രമികളെ പൊലീസ് ശക്തമായി നേരിട്ടു. നൂറോളം വരുന്ന സംഘമാണ് അക്രമം നടത്തിയത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് എത്തി.
പ്രശ്നം ഒത്തുതീര്‍ക്കാന്‍ ശ്രമിച്ച പൊലീസിനെ അവര്‍ അക്രമിച്ചു. ഇതോടെ കൂടുതല്‍ പൊലീസ് എത്തി. ഇതോടെയാണ് ജീപ്പ് അടക്കം കത്തിച്ചത്. പ്രശ്നക്കാരോട് മടങ്ങി പോകാനായിരുന്നു ഈ ഘട്ടത്തില്‍ പൊലീസ് ആവശ്യപ്പെട്ടത്. എന്നാല്‍ കൈവിട്ടതോടെ പൊലീസ് നടപടി തുടങ്ങി.
വന്‍പൊലീസ് സന്നാഹം പൊലീസ് എത്തി. ഇതോടെ കല്ലേറും തുടങ്ങി. ഗത്യന്തരമില്ലാതെ പൊലീസ് നടപടികളിലേക്ക് കടന്നു. 3000ത്തോളം തൊഴിലാളികള്‍ താമസിക്കുന്ന മേഖലയിലായിരുന്നു അക്രമം. ഇവര്‍ക്കിടയിലുള്ള തര്‍ക്കം സംഘര്‍ഷത്തിലേക്ക് കടക്കുകയായിരുന്നു.
രണ്ട് ജീപ്പുകളാണ് അക്രമികള്‍ തകര്‍ത്തത്. എല്ലാവരേയും പൊലീസ് അറസ്റ്റു ചെയ്തു. ഹോസ്റ്റലിലേക്ക് കടന്നു കയറിയ പൊലീസ് ആദ്യം കിഴക്കമ്പലത്തെ സ്ഥാപന മാനേജ്മെന്റുമായി സംസാരിച്ചു. പക്ഷേ പ്രതികള്‍ പുറത്തേക്ക് വന്നില്ല. ഇതോടെയാണ് പൊലീസ് അകത്തേക്ക് ബലം പ്രയോഗിച്ച് കയറിയത്.
മണിപ്പൂര്‍-നാഗാലാന്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഈ സ്ഥലത്ത് താമസിക്കുന്നത്. കിറ്റക്സ് കമ്പനിയിലെ ജീവനക്കാരാണ് ഇവര്‍.
സ്ഥലത്തെത്തിയ നാട്ടുകാര്‍ക്കുനേരെ തൊഴിലാളികള്‍ കല്ലെറിയുകയും ചെയ്തതോടെ കൂടുതല്‍ പോലീസ് സംഘം സ്ഥലത്തെത്തി പുലര്‍ച്ചെ നാലുമണിയോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചത്. സ്ഥലത്ത് അഞ്ഞൂറോളം പോലീസുകാര്‍ ഉള്‍പ്പെടുന്ന സംഘം ക്യാമ്പ് ചെയ്യുന്നു.
"
https://www.facebook.com/Malayalivartha