ബി ജെ പി നേതാവ് രഞ്ജിത്ത് വധക്കേസില്‍ അന്വേഷണം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്... പ്രതികള്‍ ഒളിത്താവളം മാറ്റാന്‍ സാദ്ധ്യതയുണ്ടെന്ന നിഗമനത്തില്‍ അന്വേഷണസംഘം....

ബി ജെ പി നേതാവ് രഞ്ജിത്ത് വധക്കേസില്‍ അന്വേഷണം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്. തമിഴ്നാട്, കര്‍ണാടക എന്നിവടങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് തെരച്ചില്‍ നടത്തിയത്.
പ്രതികള്‍ ഒളിത്താവളം മാറ്റാന്‍ സാദ്ധ്യതയുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്.
അതേസമയം ഷാന്‍ വധക്കേസില്‍ അറസ്റ്റിലായ അഞ്ച് പ്രതികളെ ഇന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. കോമളപുരം മണ്ണഞ്ചേരിയിലെ അതുല്‍ ഒ എസ് (27), കോമളപുരം ആര്യാട് സ്വദേശികളായ വിഷ്ണു കെ(28), ധനേഷ് ഡി (25), പാതിരപ്പള്ളിയിലെ അഭിമന്യു കെ യു (27), മണ്ണഞ്ചേരിയിലെ സനന്ദ് കെ യു (36) എന്നിവരെയാണ് ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ കൃത്യം ചെയ്യാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തിരുന്നു.
ഷാനിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 13 പേരാണ് അറസ്റ്റിലായത്. എല്ലാവരും ബി ജെ പി- ആര്‍ എസ് എസ് പ്രവര്‍ത്തകരാണ്. ഡിസംബര്‍ 18ന് രാത്രിയാണ് ഷാന്‍ കൊല്ലപ്പെട്ടത്. വീട്ടിലേക്ക് പോകുന്ന വഴിയില്‍ അക്രമിസംഘമെത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഡിസംബര്‍ 19നാണ് രഞ്ജിത്ത് കൊല്ലപ്പെട്ടത്.
"
https://www.facebook.com/Malayalivartha