കെ റയിലുമായി മുന്നോട്ടു പോയാല്‍ ഇടതു മന്ത്രിസഭയില്‍ നിന്നു സിപിഐ പിന്‍വാങ്ങിയേക്കും... കെ റെയിലുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ ഇടതു നിരയില്‍ ഭിന്നത ശക്തമാകുന്നു

കെ റയിലുമായി മുന്നോട്ടു പോയാല്‍ ഇടതു മന്ത്രിസഭയില്‍ നിന്നു സിപിഐ പിന്‍വാങ്ങിയേ ക്കും. കുറഞ്ഞ പക്ഷം മന്ത്രിമാരെയെങ്കിലും പിന്‍വലിക്കും. എന്നാല്‍ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് സി പി എം തീരുമാനം. കാരണം സി പി ഐ പോയാലും ഭരണത്തിന് ഒന്നും സംഭവിക്കില്ല.
സി പി ഐയും സി പി എമ്മും തമ്മിലുള്ള ഊഷ്മ ബന്ധത്തിന്റെ യുഗം ഇതോടെ അവസാനിക്കുകയാണ്.
കെ റെയിലുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ ഇടതു നിരയില്‍ ഭിന്നത ശക്തമാകുന്നു.ജനങ്ങളുമായി ചര്‍ച്ചചെയ്യാതെ മുന്നോട്ട് പോകുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് വിമര്‍ശിച്ചു. പരിഷത്തിന്റെ ആശങ്കകള്‍ പരിഹരിക്കുമെന്ന് കോടിയേരി ഉറപ്പ് നല്‍യിട്ടും ഫലമുണ്ടായില്ല. പരിഷത്തിന്റെ പരാതിക്ക് പിന്നില്‍ സി പി ഐ ആണെന്നാണ് സി പി എം കരുതുന്നത്.
കെറെയില്‍ പദ്ധതിയിലെ ആശങ്കകള്‍ ദുരീകരിച്ച് മുന്നോട്ട് പോകുമെന്നു വ്യാഴാഴ്ച കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരന്നു. എന്നാല്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണ് പരിഷത്ത്. കെ റെയില്‍ പദ്ധതിക്കെതിരെ പാരിസ്ഥിതികമായി മാത്രമല്ല സാമ്പത്തികമായും സാമൂഹികമായും എല്ലാം എതിര്‍പ്പുകള്‍ നിരത്തുന്നു ഇടത് പുരോഗമന പ്രസ്ഥാനം.
ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിച്ച് കെറെയില്‍ വിരുദ്ധ പ്രതിഷേധം പ്രതിപക്ഷം ശക്തമാക്കുമ്പോഴാണ് ശാസ്ത്ര സാഹിത്യ പരിഷത്ത് വിമര്‍ശനം. കെ റെയില്‍ സമ്പന്നരുടെ പദ്ധതിയെന്നാണ് പരിഷത്തിന്റെ വിമര്‍ശനം. പിന്നില്‍ 10,000കോടിയിലേറെ റിയല്‍ എസ്റ്റേറ്റ് താത്പര്യങ്ങളുമുണ്ടെന്ന് വാര്‍ത്താക്കുറിപ്പില്‍ സംഘടന ആരോപിച്ചിട്ടുണ്ട്. ഇത് ഗുരുതരമായ ആരോപണമാണ്. അതായത് സി പി എമ്മിനെ അഴിമതി കൂട്ടിലാക്കുന്ന ആരോപണം.
പരിസ്ഥിതി ആഘാത റിപ്പോര്‍ട്ടും,വിശദമായ പദ്ധതി രേഖയും ജനങ്ങളുമായി ചര്‍ച്ചചെയ്യാതെ അതിര്‍ത്തി തിരിക്കുന്ന സര്‍ക്കാര്‍ പ്രവര്‍ത്തികള്‍ ജനാധിപത്യ വിരുദ്ധമാണെന്ന് വിമര്‍ശിക്കുന്നതിലൂടെ സര്‍ക്കാരിന്റെ വികസന നയത്തില്‍ തന്നെ ചോദ്യമുയര്‍ത്തുന്നു. പദ്ധതി ചെലവ് ഒരുലക്ഷം കവിയുമെന്ന് യുഡിഎഫ് വിമര്‍ശനവും പരിഷത്ത് ഏറ്റുപറയുന്നുണ്ട്. സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്ന സിപിഐക്കുള്ളിലെ ഭിന്നതകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പരിഷത്തും ചുവപ്പ് കൊടി ഉയര്‍ത്തുന്നത്.
കാനത്തെ നേരിട്ട് കണ്ട് വിമര്‍ശനങ്ങള്‍ അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കാന്‍ പിണറായി ആലോചിക്കുന്നുണ്ട്. ഒന്നു രണ്ടു വട്ടം ഫോണില്‍ സംസാരിച്ചിട്ടും കാനം വിമര്‍ശനം തുടര്‍ന്നതില്‍ പിണറായിക്ക് അമര്‍ഷമുണ്ട്. കെ. റയില്‍ സി പി എമ്മിന് മാത്രമല്ല സി പി ഐ ക്കും സാമ്പത്തികമായി ഗുണകരമാണെന്ന് സമര്‍ത്ഥിക്കാന്‍ പിണറായി ശ്രമിച്ചെങ്കിലും നടന്നില്ല.
പിണറായിയുടെ വാക്കുകളെ കാനം വിശ്വാസത്തിലെടുക്കുന്നില്ല എന്നതാണ് സത്യം .കാനം വിചാരിച്ചാലും സി പി ഐ യിലെ ഭിന്നതകള്‍ അവസാനിക്കാത്ത സാഹചര്യം നിലവിലുണ്ട്. ബിനോയ് വിശ്വം ഉള്‍പ്പെടെയുളള നേതാക്കള്‍ കെറയിലിന് എതിരാണ്. കാനം സി പി എമ്മിന് അനുകൂല നിലപാടെടുത്താല്‍ കാനം വിരുദ്ധര്‍ അദ്ദേഹത്തിനെതിരെ രംഗത്തെത്തും.
സി പി എമ്മിന്റെ പ്രസ്റ്റീജ് പദ്ധതിക്കാണ് ഇടതുബുദ്ധിജീവികള്‍ ഉടക്കിട്ടിരിക്കുന്നത്. ഇത്തരക്കാരെ സഹിക്കാന്‍ പിണറായിക്ക് കഴിയുന്നതേയില്ല. വഴക്കിന്റെ വഴിയിലേക്ക് തിരിയാതെ പരമാവധി ക്ഷോഭമടക്കാനാണ് പിണറായി ശ്രമിക്കുന്നത്. എന്നാല്‍ അദ്ദേഹത്തെ പ്രകോപിതനാക്കുകയാണ് ഘടകകക്ഷികള്‍.
"
https://www.facebook.com/Malayalivartha