പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് നിയന്ത്രണംവിട്ട ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം..... മൃതദേഹം കിട്ടിയത് തോട്ടില്‍ നിന്ന്...

പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് നിയന്ത്രണംവിട്ട ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം..... മൃതദേഹം കിട്ടിയത് തോട്ടില്‍ നിന്ന്.... ക്രിസ്മസ് ദിനത്തില്‍ ജില്ലയിലുണ്ടായ രണ്ടാമത്തെ അപകടമാണ് മണര്‍കാട്ടേത്.
രാത്രിയില്‍ ഉണ്ടായ അപകടം നാട്ടുകാര്‍ അറിഞ്ഞിരുന്നില്ല.അതിനാല്‍ പരിക്കേറ്റ് രാത്രി മുഴുവന്‍ തോട്ടില്‍ വീണ് കിടന്ന യുവാവിനെ രക്ഷിക്കാനായില്ല.
കോട്ടയത്ത് മാലം ജംഗ്ഷന്‍ സമീപമുള്ള പാലത്തില്‍ ശനിയാഴ്ച രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്. മണര്‍കാട് കാവുംപടി തെക്കുംകുന്നേല്‍ ദീപുവിന്റെ മകന്‍ അരവിന്ദ് ടി.സി (22 വയസ്) ആണ് മരിച്ചത്. സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായിരുന്നു.
രാത്രിയില്‍ ഈ വഴി പോയവര്‍ വാഹനം മറിഞ്ഞ് കിടക്കുന്നത് കണ്ടെങ്കിലും തോട്ടില്‍ യാത്രികന്‍ വീണതായി മനസിലാക്കിയിരുന്നില്ല. പാലത്തിന്റെ താഴെ കെട്ടിനുള്ളില്‍ ബൈക്ക് കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് അരവിന്ദ് പത്തടിയിലധികം താഴെ തോട്ടില്‍ കിടക്കുന്നത് കണ്ടത്.
പിന്നീട് പാമ്പാടിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം തോട്ടില്‍ നിന്നെടുത്തത്. സന്ധ്യയാണ് മാതാവ്.
https://www.facebook.com/Malayalivartha