അപകടത്തില്‍പ്പെട്ട ബൈക്കില്‍ നിന്നും തെറിച്ച് വീണു, ഇരുപത്തിരണ്ട് വയസുകാരൻ വീണത് പത്തടി താഴ്ച്ചയുള്ള തോട്ടിലേക്ക്, രാത്രി 12 മണിയോടെ ഉണ്ടായ അപകടം പുറത്തറിഞ്ഞത് രാവിലെ, തിരച്ചിലിൽ യുവാവിന്റെ മൃതദേഹം തോട്ടില്‍ നിന്നും കണ്ടെത്തി

കോട്ടയത്ത് അപകടത്തില്‍പ്പെട്ട് ബൈക്കില്‍ നിന്നും തെറിച്ച് വീണ് യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണര്‍കാട് കാവുംപടി തെക്കുംകുന്നേല്‍ അരവിന്ദ് ടി.സി (22) ന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്.
എന്നാല്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായ വിവരം പുറത്തറിഞ്ഞത്. മാലം ജംഗ്ഷനിലെ പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് ബൈക്ക് മറിയുകയായിരുന്നു. യുവാവ് പത്തടി താഴെയുള്ള തോട്ടിലേക്ക് വീണു. എന്നാല്‍ ഇക്കാര്യം ആരും അറിഞ്ഞില്ല. രാവിലെ നടത്തിയ തിരച്ചിലിന് ഒടുവിലാണ് അരവിന്ദിന്റെ മൃതദേഹം തോട്ടില്‍ നിന്നും കണ്ടെത്തിയത്.
https://www.facebook.com/Malayalivartha