പുതുവത്സരാഘോഷങ്ങള്‍ക്കായി കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ വിതരണം ചെയ്യാന്‍ ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസില്‍ പാനിപൂരി പാക്കിലും ഫ്രൂട്ട് ജ്യൂസ് പാക്കിലുമായി കടത്തികൊണ്ടുവന്നത് മാരക മയക്കുമരുന്ന്... ആലുവയില്‍ 3 കിലോ എംഡിഎംഎ പിടികൂടി

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കേരളത്തിലേക്ക് വന്‍ തോതില്‍ ലഹരിമരുന്ന് കടത്തുണ്ടായേക്കുമെന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എകസൈസ് പരിശോധന നടത്തിയപ്പോൾ കണ്ടെത്തിയത് അന്വേഷണ സംഘത്തെപ്പോലും ഞെട്ടിച്ചു.
ആലുവയില്‍ പാനിപൂരി പാക്കറ്റുകളില്‍ ഒളിപ്പിച്ച് കടത്തിയ 3 കിലോഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂര്‍ സ്വദേശികളായ രാഹുല്‍, സൈനുല്‍ ആബിദ് എന്നിവരാണ് എക്‌സൈസ് ഇന്റലിജന്‍സിന്റെ പിടിയിലായത്. ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസില്‍ കടത്തികൊണ്ടുവന്ന ലഹരിമരുന്നാണ് ആലുവ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് പിടികൂടിയത്.
പുതുവത്സരാഘോഷങ്ങള്‍ക്കായി കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവന്നതാണ് ലഹരിമരുന്നെന്ന് യുവാക്കള്‍ വെളിപ്പെടുത്തി. പാനിപൂരി പാക്കിലും ഫ്രൂട്ട് ജ്യൂസ് പാക്കിലുമാക്കിയാണ് എംഡിഎംഎ കടത്തിയത്.
തൃശൂര്‍ ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ മനോജ് കുമാറിന്റെ നേതൃത്വത്തിലുളള സംഘമാണ് ലഹരിമരുന്ന് കടത്തിയ യുവാക്കളെ പിടികൂടിയത്.
https://www.facebook.com/Malayalivartha