തലസ്ഥാനത്ത് ഗുണ്ടകളുടെ വിളയാട്ടം തുടരുന്നു...വട്ടിയൂര്‍ക്കാവിന് സമീപം കാച്ചാണി സ്‌കൂള്‍ ജങ്ഷനില്‍ ഇന്നലെ രാത്രി ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടി, ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് കുത്തേറ്റു

തലസ്ഥാനത്ത് ഗുണ്ടകളുടെ വിളയാട്ടം തുടരുന്നു. വട്ടിയൂര്‍ക്കാവിന് സമീപം കാച്ചാണി സ്‌കൂള്‍ ജങ്ഷനില്‍ ഇന്നലെ രാത്രി ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടി. പരസ്പരം സ്ഫോടക വസ്തുക്കള്‍ എറിഞ്ഞ് ഭീകരാന്തരീക്ഷ സൃഷ്ടിച്ചു. ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് കുത്തേല്‍ക്കുകയും ചെയ്തു. ബൈക്കിലെത്തിയ ഇരുസംഘങ്ങളും സ്‌കൂള്‍ ജങ്ഷനിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
കുത്തേറ്റവരെ ഗുണ്ടാസംഘങ്ങള്‍ തന്നെ കൊണ്ടുപോയി. അരുവിക്കര പോലീസ് എത്തി അന്വേഷണം നടത്തിയെങ്കിലും അക്രമത്തില്‍ ഏര്‍പ്പട്ടവരെ തിരിച്ചറിയാനായിട്ടില്ല.
തിരുവനന്തപുരം റൂറല്‍ എസ്പി രാജേന്ദ്രപ്രസാദടക്കമുള്ള ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. ലഹരി ഉപയോഗിച്ച ശേഷമുള്ള ആക്രമണമാണ് നടന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
https://www.facebook.com/Malayalivartha