തിരുവനതപുരത്ത് ട്രാന്‍സ്ജെന്‍ഡര്‍ സഹോദരന്മാരെ ആക്രമിച്ച കേസില്‍ രണ്ട് പേര് അറസ്റ്റിൽ; . സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം തുടരുന്നു...

ശ്രീകാര്യത്ത് ട്രാന്‍സ്ജെന്‍ഡര്‍ സഹോദരന്മാരെ ആക്രമിച്ച കേസില്‍ രണ്ട് പേര് അറസ്റ്റിലായി. ശാസ്താംകോണം അനില്‍കുമാര്‍, രാജീവ് എന്നിവരാണ് ശ്രീകാര്യം പോലീസിന്റെ പിടിയിലായിരിക്കുന്നത്. ചാവടിമുക്ക് സ്വദേശി ലൈജുവിനും സഹോദരന് ആല്‍ബിനും നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആല്‍ബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മദ്യലഹരിയിലായിരുന്ന അയല്‍വാസികള്‍ കൂടിയായ അഞ്ച് പേരാണ് ആക്രമണം നടത്തിയതെന്ന് ആല്ബിന് പോലീസിന് മൊഴി നൽകുകയായിരുന്നു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha