എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിനെ കൊലപ്പെടുത്തിയ സംഭവം; കേസില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍; ആര്‍എസ്എസ് നേതാക്കളുടെ അറിവോടെയായിരുന്നു കൊലപാതകമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. ശ്രീരാജ്, പ്രണവ് എന്നിവരാണ് അറസ്റ്റിലായത്. കൊലയാളി സംഘത്തിന് വഴികാട്ടിയത് ഇവരിരുവരും ചേര്‍ന്നാണ്.
നേരത്തെ കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഷാനിനെ കൊലപ്പെടുത്തിയത് പ്രതികാരം തീര്‍ക്കാനാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. പട്ടണക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തനെ കൊന്നതിനുള്ള പ്രതികാരമെന്ന് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ആര്‍എസ്എസ് നേതാക്കളുടെ അറിവോടെയായിരുന്നു കൊലപാതകം. ചേര്‍ത്തലയില്‍വച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തത്. രണ്ട് മാസം മുന്‍പ് ആസൂത്രണം തുടങ്ങിയിരുന്നു. കൊലപ്പെടുത്താന്‍ ഏഴംഗ സംഘത്തെയും നിയോഗിച്ചിരുന്നു. കൊലയ്ക്കുശേഷം സംഘാംഗങ്ങള്‍ രണ്ടു ടീമായി തിരിഞ്ഞ് രക്ഷപ്പെട്ടു. രക്ഷപ്പെടാനും നേതാക്കളുടെ സഹായം ലഭിച്ചിരുന്നു. കേസില്‍ 16 പ്രതികളാണ് ഉള്ളതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha