Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വന്തം രാജ്യത്തുള്ളവരെ നിഷ്കരുണം തൂക്കിലേറ്റുന്നു.. കൂട്ടക്കുരുതിക്ക്' സാക്ഷ്യം വഹിക്കാൻ ഇറാൻ..ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ..നാല് പേരുടെ വധശിക്ഷ ഉടന്‍ നടപ്പിലാക്കിയേക്കും..


ആർട്ടെമിസ് 2 സംഘം പകർത്തിയ ഭൂമിയുടെ അത്യപൂർവ്വ ചിത്രം പുറത്തുവിട്ട് നാസ....ഭൂമിയുടെ അന്തരീക്ഷത്തിൽ പച്ച നിറത്തിൽ പ്രകാശം പരത്തുന്ന ധ്രുവദീപ്തിയും ഈ ചിത്രങ്ങളിൽ തെളിഞ്ഞുകാണാം..


പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായിൽ പ്രചരണം നടത്താനുള്ള തീരുമാനം.. പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്..? വായിൽ നിന്നും വീണ മലിനമായ ആ വാക്കുകൾ തന്നെയാണ് കാരണം...


രണ്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നു.. പശ്ചിമേഷ്യയില്‍ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്..വീണ എഫ്-15ഇ വിമാനത്തിലെ പൈലറ്റിനെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല.. പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഇറാന്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ചിരിക്കണോ കരയണോ... ചാന്‍സലര്‍ വിഷയത്തില്‍ നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; ചാന്‍സലര്‍ സ്ഥാനം ഇനി ഏറ്റെടുക്കില്ല; ധാര്‍മ്മികതയ്ക്കും നിയമത്തിനും നിരക്കാത്തത് ചെയ്യേണ്ടി വന്നു, തെറ്റു തുടരാന്‍ വയ്യ; എന്ത് ചെയ്യണമെന്നറിയാതെ പാര്‍ട്ടിയും സര്‍ക്കാരും

28 DECEMBER 2021 09:53 AM IST
മലയാളി വാര്‍ത്ത

More Stories...

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തി: രമേഷ് പിഷാരടിക്കെതിരെ പരാതി നല്‍കി ബിജെപി മഹിളാ മോര്‍ച്ച

സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു... ജാമ്യാപേക്ഷ കോടതി ഏഴാം തീയതി പരിഗണിക്കും

പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായിൽ പ്രചരണം നടത്താനുള്ള തീരുമാനം.. പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്..? വായിൽ നിന്നും വീണ മലിനമായ ആ വാക്കുകൾ തന്നെയാണ് കാരണം...

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ സന്ദർശനത്തിന്റെ ഭാഗമായി വ്യോമസുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ച് കളക്ടർ

വണ്ടൂരിൽ ശശി തരൂർ എം.പിയുടെ കാർ തടഞ്ഞ് കൈയേറ്റ ശ്രമം....​ഗൺമാന് പരുക്ക്, അ​ഞ്ചുപേർക്കെതിരെ കേസ്

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയത്തിലേക്ക് പോയിരിക്കുകയാണ്. ഗവര്‍ണര്‍ തന്റെ നിലപാട് കൂടുതല്‍ കടുപ്പിക്കുകയും ചെയ്തു. ചാന്‍സലര്‍ സ്ഥാനത്ത് തുടരില്ലെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാന്‍.

ഇനി ചാന്‍സലര്‍ സ്ഥാനം ഏറ്റെടുക്കില്ലെന്നും സര്‍വകലാശാല വിഷയങ്ങള്‍ കൈകാര്യം ചെയ്യരുതെന്ന് രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ധാര്‍മ്മികതയ്ക്കും നിയമത്തിനും നിരക്കാത്തത് തനിക്ക് ചെയ്യേണ്ടി വന്നു, അത് അംഗീകരിക്കുന്നു എന്നാലിനിയും തെറ്റ് തുടരാന്‍ വയ്യെന്നും ഗവര്‍ണര്‍ പറഞ്ഞു. താന്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ആവര്‍ത്തിച്ചു.



കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനത്തെ ചൊല്ലിയുണ്ടായ വിവാദങ്ങളാണ് ഗവര്‍ണര്‍ ചാന്‍സിലര്‍ സ്ഥാനം ഒഴിവാക്കുന്ന നിലയിലേക്ക് വളര്‍ന്നത്. തന്നെ സമ്മര്‍ദ്ദത്തിലാക്കിയെന്നാണ് തുടക്കം മുതല്‍ ഗവര്‍ണര്‍ പരാതിപ്പെടുന്നത്. ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് മുറുകുന്നതിനിടെ പ്രമുഖരുടെ ബന്ധുക്കളുടെ അടക്കം നിയമന വിവാദങ്ങളും സജീവ ചര്‍ച്ചയായി. ഉന്നത വിദ്യാഭ്യാസ രംഗം അടിമുടി രാഷ്ട്രീയക്കാരുടെ പിടിയിലാണെന്ന വിമര്‍ശനം ശക്തമായി നില്‍ക്കുന്നതിനിടെയാണ് നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന ഗവര്‍ണറുടെ പ്രഖ്യാപനം.

അച്ചടിക്കുന്നതും പ്രക്ഷേപണം ചെയ്യുന്നതുമായ ഓരോ വാക്കിനും വളരെ പ്രാധാന്യമുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. തൂലിക എഴുതാനുള്ള ഒരു ഉപകരണം മാത്രമല്ല അത് അറിവിന്റെ ഉറവിടം കൂടിയാണ്. സ്വന്തം താത്പര്യങ്ങള്‍ക്ക് അതീതമായി നിന്ന് വസ്തുതകള്‍ മനസ്സിലാക്കികൊണ്ടുള്ള റിപ്പോര്‍ട്ടിങ്ങ് രീതിയാണ് അവലംബിക്കേണ്ടത്. ക്ലാസുമുറികളും സര്‍വകലാശാലകളും ആശയങ്ങളുടെ വ്യാപാരകേന്ദ്രങ്ങളാണ്. പഠനം ഒരു തുടര്‍പ്രക്രിയയാണ്. ഒരു ധ്യാനം പോലെ തന്നെ അറിവിനെ പിന്തുടരണം. എങ്കില്‍ മാത്രമേ സമുന്നതമായ ആശയങ്ങള്‍ രൂപപ്പെടുത്താന്‍ സാധിക്കൂ.



ലഭിച്ച അവാര്‍ഡുകള്‍ കൂടുതല്‍ മഹത്തരമായ നേട്ടങ്ങള്‍ക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രചോദനം നല്‍കുമെന്നും അതോടൊപ്പം അവ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ അവാര്‍ഡ് ജേതാക്കള്‍ക്ക് നല്‍കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. ചടങ്ങില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ സ്ത്രീധനവിരുദ്ധ പ്രതിജ്ഞ ഗവര്‍ണര്‍ക്ക് ഒപ്പിട്ടു നല്‍കി.

അതേസമയം ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനത്തില്‍ കണ്ണൂര്‍ സര്‍വകലാശാലയ്‌ക്കെതിരെ ഗവര്‍ണര്‍ രംഗത്തെത്തി. സര്‍വകലാശാലയ്‌ക്കെതിരെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. സര്‍വകലാശാല സിന്‍ഡിക്കേറ്റ് നേരിട്ട് നടത്തിയ നിയമനം ചട്ട വിരുദ്ധമെന്നാണ് വ്യക്തമാക്കിയത്. സിന്‍ഡിക്കേറ്റ് നടപടി സര്‍വകലാശാല നിയമനത്തിന് എതിരെന്ന് സത്യവാങ്മൂലം. സര്‍വകലാശാല നടപടികള്‍ ചോദ്യം ചെയ്ത സെനറ്റ് അംഗങ്ങള്‍ നല്‍കിയ അപ്പീലിലാണ് സത്യവാങ്മൂലം. അംഗങ്ങളെ നാമര്‍ദേശം ചെയ്യാനുള്ള അധികാരം ചാന്‍സലര്‍ക്ക് തന്നെയാണെന്നാണ്, ഇതിനിടെ സര്‍വകലാശാല പ്രശ്‌നത്തില്‍ ഇടഞ്ഞ് നില്‍ക്കുന്ന ഗവര്‍ണറെ അനുനയിപ്പിക്കാനുള്ള ശ്രമം സര്‍ക്കാര്‍ തുടരുകയാണ്.



വിസി നിയമനത്തിന് പിന്നാലെയാണ് ബോര്‍ഡ് സ്റ്റഡീസിലെ നിയമനവും ചര്‍ച്ചയാകുന്നത്. അതേസമയം വിസി നിയമനത്തിലും ബോര്‍ഡ് ഓഫ് സ്റ്റഡീസ് വിഷയത്തിലും ഉറച്ച് നില്‍ക്കുന്ന ഗവര്‍ണറെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും സര്‍ക്കാരിന്റെ ഭാഗത്ത് നടക്കുന്നുണ്ട്. ഗവര്‍ണറുമായി ചര്‍ച്ചകള്‍ നടത്താനുള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഡല്‍ഹിയില്‍ നിന്നും വന്ന ഗവര്‍ണര്‍ ഉടന്‍ തന്നെ ബെംഗളൂരുവിലേക്ക് പോയി. ഇപ്പോഴും പ്രശ്‌നപരിഹാരത്തിനാണ് ശ്രമം നടക്കുന്നുണ്ട്. പക്ഷേ ഗവര്‍ണര്‍ എത്രത്തോളം വഴങ്ങുമെന്നതാണ് പ്രധാനം. വിസി നിയമനവുമായി ബന്ധപ്പെട്ട സത്യവാങ്മൂലവും ഗവര്‍ണര്‍ വരും ദിവസങ്ങളില്‍ ഹൈക്കോടതിയില്‍ നല്‍കാനും സാധ്യതയുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താടി എടുക്കാതെ സിനിമകളില്‍ അഭിനയിക്കുന്നതിന്റെ കാരണം പറഞ്ഞ് ഹരിശ്രീ അശോകന്‍  (19 minutes ago)

പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് തീ കൊളുത്തി മരിച്ചു  (31 minutes ago)

കയ്യേറ്റ ശ്രമത്തിനിടെ ശശി തരൂരിന്റെ ഗൺമാന് പരുക്കേറ്റു; സംഭവത്തിൽ അറസ്റ്റ് രേഖപ്പെടുത്തി; പ്രതികളെ പിടികൂടി പോലീസ്  (32 minutes ago)

പണം കൈപ്പറ്റുന്നു എന്ന് തോന്നിപ്പിക്കും വിധം ഡിജിറ്റൽ മാർഗങ്ങളിലൂടെ എഡിറ്റ് ചെയ്ത ചിത്രം കൈരളി ന്യൂസ് പ്രചരിപ്പിച്ചു; തിരഞ്ഞെടുപ്പ് കമ്മീഷനിലും പോലീസിലും പരാതി നൽകി കോൺഗ്രസ്  (38 minutes ago)

IRAN കായികതാരങ്ങളെ പോലും വെറുതെ വിടാതെ വധശിക്ഷ;  (55 minutes ago)

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തി: രമേഷ് പിഷാരടിക്കെതിരെ പരാതി നല്‍കി ബിജെപി മഹിളാ മോര്‍ച്ച  (58 minutes ago)

ഗംഭീര വരവേല്‍പ്പാണ് വാഴ 2 ന് ലഭിക്കുന്നത്; ആദ്യ ദിനം റെക്കോര്‍ഡ് കളക്ഷന്‍  (1 hour ago)

അത്യപൂർവ്വ ചിത്രം പുറത്തുവിട്ട് നാസ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല..  (2 hours ago)

ഡൽഹിയിൽ അയൽവാസിയായ പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെ യുവാവ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ച നിലയിൽ  (3 hours ago)

സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു...  (3 hours ago)

പി.സി. ജോർജ് ബി ജെ പിയിൽ നിന്നും പുറത്താകുമോ?  (3 hours ago)

AMERICA വൈമാനികനെ കണ്ടെത്താന്‍ അമേരിക്കയും  (3 hours ago)

കാലനെ മുന്നിൽ കണ്ട് ഇജക്‌ട് ചെയ്ത് ചാടിയ US പൈലറ്റ് ..! ഇറാന്റെ HIT LIST-ൽ അറബി കൂട്ടങ്ങൾ കത്തും..!IRGC -യെ ഒന്നിച്ചടിക്കും  (3 hours ago)

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ സന്ദർശനത്തിന്റെ ഭാഗമായി വ്യോമസുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ച് കളക്ടർ  (4 hours ago)

Malayali Vartha Recommends