എം.ജി.ശ്രീകുമാറിന് വേണ്ടി പിണറായിയോട് ശുപാര്‍ശ ചെയ്തത് മലയാളത്തിലെ ഒരു പ്രമുഖ താരമെന്ന് സൂചന... എം.ജി.ശ്രീകുമാറിന് വേണ്ടി പിണറായിയോട് ശുപാര്‍ശ ചെയ്ത നടനാര്?

എം.ജി.ശ്രീകുമാറിന് വേണ്ടി പിണറായിയോട് ശുപാര്‍ശ ചെയ്തത് മലയാളത്തിലെ ഒരു പ്രമുഖ താരമെന്ന് സൂചന.ബി ജെ പിയുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന ചലച്ചിത്ര താരം ശ്രീകുമാറിന് വേണ്ടി കോടിയേരിയുമായും സംസാരിച്ചിരുന്നു.
ബി ജെ പി അനുഭാവിയാണ് മലയാളത്തിലെ പ്രമുഖ നടന്‍. മുഖ്യമന്ത്രിയുമായി ഏറെ സ്‌നേഹ ബന്ധം പുലര്‍ത്തുന്ന നടന് മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ടവരുമായി ബന്ധമുണ്ട്. അടുത്ത കാലത്തും അദ്ദേഹം മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഒരു സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടും അദ്ദേഹം മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു.
കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായി ഗായകന്‍ എം.ജി ശ്രീകുമാറിനെ നിയമിക്കാനുള്ള തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമുണ്ടാകുമെന്ന് മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു.എന്നാല്‍ അതൊന്നും മുഖവിലയ്‌ക്കെടുക്കാന്‍ അദ്ദേഹം തയ്യാറല്ല.
ഇടത് അനുഭാവികളടക്കം ശ്രീകുമാറിനെ സംഗീത നാടക അക്കാദമി തലപ്പത്തേക്ക് കൊണ്ടുവരുന്നതിനെതിരെ രംഗത്തെത്തി. ശ്രീകുമാര്‍ ബിജെപി അനുഭാവി ആണെന്നും ബിജെപിക്ക് വേണ്ടി വോട്ടു ചോദിച്ച് പ്രചാരണത്തിനിറങ്ങിയ ആളാണെന്നുമാണ് ഇടത് അനുഭാവികളുടെ വിമര്‍ശനം. കടകംപള്ളി സുരേന്ദ്രനാണ് ശ്രീകുമാറിനെതിരെ ആദ്യം പരോക്ഷ വിമര്‍ശനം നടത്തിയത്. കടകംപള്ളി സുരേന്ദ്രന്‍ പരസ്യമായി രംഗത്തെത്തിയില്ല. പകരം തിരുവനന്തപുരത്തെ ഇടത് അനുഭാവികള്‍ രംഗത്തെത്തി.
ഹിന്ദുത്വ ഫാസിസത്തിന് വേണ്ടി ആഹ്വാനം ചെയ്യാനും ഇടതുപക്ഷ സഹയാത്രികന്‍ ആകാനും കഴിയുന്ന പ്രത്യേക പ്രിവിലേജുകള്‍ ചിലര്‍ക്കുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇടത് അനുഭാവികള്‍ ഉയര്‍ത്തുന്ന വിമര്‍ശനം.
സംവിധായകന്‍ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്കും ഗായകന്‍ എംജി ശ്രീകുമാറിന കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായും നിയമിക്കാന്‍ സിപിഎം ആണ് തീരുമാനിച്ചത് . ഇത് മുഖ്യമന്ത്രിയുടെ തീരുമാനമാണെന്ന് വ്യക്തമാണ്.
കെ.പി.എ.സി ലളിതയാണ്? നിലവില്‍ സംഗീത നാടക അക്കാദമി ചെയര്‍മാന്‍. ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ തന്നെ ശ്രീകുമാറിനെതിരെയും പാര്‍ട്ടി തീരുമാനത്തിനെതിരെയും വലിയ വിമര്‍ശനമുയര്‍ന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടം മണ്ഡലത്തില്‍ അടക്കം എം.ജി. ശ്രീകുമാര്‍ ബി.ജെ.പിക്ക്? വേണ്ടി തെരഞ്ഞെടുപ്പ്? പ്രചാരണത്തിനിറങ്ങിയ ചിത്രങ്ങള്‍ നിരത്തിയാണ് ഇടത് അനുഭാവികളുടെ വിമര്‍ശനം. ബിജെപി സംസ്ഥാനം ഭരിക്കണമെന്ന് എംജി ശ്രീകുമാര്‍ പ്രസംഗിച്ചതിന്റെ വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സംഘപരിവാര്‍ സഹയാത്രികനായ എംജി ശ്രീകുമാറിനെ സംഗീത നാടക അക്കാദമി തലപ്പത്തേക്ക് നിയമിക്കുന്നത് പുനരാലോചിക്കണമെന്നാണ് ഇവരുടെ ആവശ്യം.
എന്നാല്‍ താനെടുത്ത തീരുമാനത്തില്‍ നിന്നും ഒരിക്കലും പിന്‍മാറില്ലെന്നാണ് മുഖ്യമന്ത്രിയുടെ തീരുമാനം. മുഖ്യമന്ത്രി പറഞ്ഞാല്‍ മാത്രമേ സി പി എം ഇക്കാര്യം പുനരാലോചിക്കുകയുള്ളു.
സംഗീത നാടക അക്കാദമി ചെയര്‍മാന്‍ നിയമനത്തില്‍ സിപിഎമ്മിനെ പരിഹസിച്ച് വി ടി ബല്‍റാം അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും രംഗത്ത് വന്നു. ചലച്ചിത്ര അക്കാദമിയില്‍ ജീവനക്കാരായി സിപിഎമ്മുകാരെ പിന്‍വാതിലിലൂടെ നിയമിക്കുന്നതിന് ശുപാര്‍ശ ചെയ്തുകൊണ്ട് അന്ന് ചെയര്‍മാനായിരുന്ന കമല്‍ പറഞ്ഞത് അത് അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്താനാണെന്നാണ്. എന്ത് നിയമവിരുദ്ധതയും നെറികേടും കാണിച്ചാണെങ്കിലും 'ഇടതുപക്ഷ സ്വഭാവം' ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് കരുതുന്ന കേരളത്തിലെ സാംസ്‌ക്കാരിക പ്രമുഖരാരും ആ അഴിമതി നിയമനങ്ങളെ നേരിയ തോതില്‍ പോലും എതിര്‍ക്കാന്‍ തയ്യാറായില്ല. ഇന്ന് കേരള 'സംഘീത' നാടക അക്കാദമിയിലേക്കും മറ്റും തലപ്പത്ത് നടത്തിയിരിക്കുന്ന പുതിയ നിയമനങ്ങള്‍ ഏത് ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനാണെന്ന് വിശദീകരിക്കേണ്ടത് പിണറായി വിജയനും കൂട്ടരും മാത്രമല്ല, ഇക്കാലമത്രയും 'ഇടതുപക്ഷ'ത്തിന് വേണ്ടി വായിട്ടലച്ചു കൊണ്ടിരുന്ന മുഴുവന്‍ സാംസ്‌ക്കാരിക പരാദ ജീവികളുമാണെന്ന് ബല്‍റാം പരിഹസിച്ചു. അതോ, ഇതു തന്നെയാണോ നിങ്ങളൊക്കെ തലയിലേറ്റിനടക്കുന്ന ഈ 'ഇടതുപക്ഷമെന്നും വിടി ബല്‍റാം ചോദിക്കുന്നു.
സംവിധായകന്‍ ജിയോ ബേബി, മുന്‍ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയ തുടങ്ങിയവരും വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. അങ്ങനെ തീവ്രമായ അന്വേഷണത്തിനൊടുവില്‍ ഒരു നാടകക്കാരനെ കിട്ടുകയാണെന്നാണ് ജിയോ ബേബി ഫേസ്ബുക്കില്‍ കുറിച്ചത്. 'സംഘ് സഹയാത്രികന്‍ എം.ജി ശ്രീകുമാര്‍ ഇടത് സര്‍ക്കാറിന്റെ സംഗീത നാടക അക്കാദമി ചെയര്‍മാനാകും' എന്നാണ് ഫാത്തിമ തഹ്ലിയ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.
മുമ്പും സംഘപരിവാര്‍ അനുഭാവികളെ സി പി എം നിര്‍ണായക തസ്തികളില്‍ നിയമിച്ചിട്ടുണ്ട്. അന്നും വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും കെട്ടടങ്ങിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha
























