എട്ട് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിക്ക് ഒമ്പത് വര്‍ഷം കഠിനതടവ്

എട്ട് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് ഒമ്പത് വര്‍ഷം കഠിന തടവും മുപ്പതിനായിരം രൂപ പിഴയൊടുക്കാനും തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി വിധിച്ചു. കുടപ്പനക്കുന്ന് നാല്മുക് ഏണിക്കര ലെയിനില്‍ സുരേഷിനെയാണ് ജഡ്ജി ആര്‍. ജയകൃഷ്ണന്‍ ശിക്ഷിച്ചത്.
പിഴ തുക അടച്ചില്ലെങ്കില്‍ ഒമ്പത് മാസം കൂടുതല്‍ ശിക്ഷ അനുഭവിക്കണം. പിഴ തുക ഈടാക്കുന്ന പക്ഷം പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.
2015 ഫെബ്രുവരി 16 രാത്രി 7.30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടി താമസിക്കുന്ന വീടിന്റെ താഴത്തെ നിലയില്‍ പ്രതിയുടെ ബന്ധുവാണ് താമസിക്കുന്നത്. വൈദ്യുതി ബില്‍ വന്നെങ്കില്‍ വാങ്ങി കൊണ്ട് വരാന്‍ പെണ്‍കുട്ടിയെ താഴത്തെ നിലയിലേക്ക് അയക്കുകയായിരുന്നു. ഈ സമയം പ്രതി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പ്രതി മൂകനും ബധിരനുമാണ്.
പ്രതി കുട്ടിയെ എടുത്ത് അകത്തുള്ള മുറിയില്‍ കൊണ്ട് പോയി. അവിടെ വെച്ച് പ്രതി തന്റെ സ്വകാര്യ ഭാഗങ്ങള്‍ കുട്ടിയെ കാണിക്കുകയും കുട്ടിയുടെ അടിവസ്ത്രം ഊരുകയും ശരീരത്തില്‍ പിടിക്കുകയും ചെയ്തു.
കുട്ടി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതി വിട്ടില്ല. തുടര്‍ന്ന് കുട്ടി ബഹളം വെച്ച് പ്രതിയെ തള്ളി മാറ്റി ഓടി രക്ഷപ്പെട്ടു. കുട്ടി ഓടിച്ചെന്ന് അമ്മയോട് വിവരം പറയുകയും വീട്ടുകാര്‍ ഉടനെ പൊലീസില്‍ അറിയിക്കുകയുമായിരുന്നു.
"
https://www.facebook.com/Malayalivartha
























