ഭാര്യ കമ്പ് കൊണ്ട് മുതുകിൽ അടിച്ചു; ഭർത്താവ് കല്ല് കൊണ്ട് തലയ്ക്ക് ഇടിച്ചു; അയൽവാസിയെ അരുംകൊല ചെയ്തത് ദമ്പതികൾ; കൊലപാതക കാരണം നിസ്സാരം

ക്രിസ്മസ് ദിനത്തിൽ ക്രൂരമായ കൊലപാതകം നടത്തി ദമ്പതികൾ. 45 വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തിയിരിക്കുകയാണ്. നിസാരം വഴി തർക്കത്തിന്റെ പേരിലാണ് ഇത്രയും വലിയൊരു കൊലപാതകം ഇവർ നടത്തിയത്. ഭാര്യ കമ്പ് കൊണ്ട് മുതുകിൽ അടിച്ചു, ഭർത്താവ് കല്ല്
കൊണ്ട് തലയ്ക്ക് ഇടിച്ചു; അയൽവാസിയെ അരുംകൊല തന്നെയാണ് നടത്തിയത് . കേസിൽ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. അയൽവാസിയുമായി വഴിയെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്നാണ് ഇരിഞ്ചയം താന്നിമൂട് പച്ചക്കാട് സജി ഭവനിൽ സജി എന്ന സജിമോനെ(45) കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയത്.
ഇരിഞ്ചയം പച്ചക്കാട് പ്രജീഷ് ഭവനിൽ എസ് ബാബു(55), ഭാര്യ റെയ്‌ച്ചൽ(54) എന്നിവരെ ആണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിസ്‌മസ് ദിനത്തിൽ ഉച്ചയ്ക്ക് 2.30ഓടെ ആയിരുന്നു ക്രൂര കൊലപാതകം നടന്നത് . നടപ്പാതയിലൂടെ ബൈക്ക് കയറ്റിയത് സജി ചോദ്യം ചെയ്യുകയുണ്ടായി. ഇതേ തുടർന്ന് ഉണ്ടായ തർക്കത്തിന് ഇടയിൽ സജിയെ റെയ്‌ച്ചൽ കമ്പ് കൊണ്ട് മുതുകിൽ അടിച്ചു. പിന്നാലെ ബാബു കല്ല് കൊണ്ട് തലയ്ക്ക് ഇടിക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെ തുടർന്ന് ഒളിവിൽ പോയ ബാബുവിനേയും ഭാര്യ റെയ്ച്ചലിനെയും പനയ്‌ക്കോട് ഉള്ള ബന്ധുവീട്ടിൽ നിന്നും കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരെ ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha
























