മതേതര പാർട്ടികളുടെ ചിലവിലാണ് ഭീകരവാദികൾ അഴിഞ്ഞാടുന്നത്; അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കാതെ വോട്ട് ബാങ്ക് മാത്രം ലക്ഷ്യം വെച്ച് മത തീവ്രവാദികളെ പ്രീണിപ്പിക്കുകയാണ്; കേരളം വളർത്തിയെടുക്കുന്നത് കൊല്ലാനും ചാവാനും തയ്യാറായി നിൽക്കുന്ന ഒരു തലമുറയെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ

കേരളം വളർത്തിയെടുക്കുന്നത്കൊല്ലാനും ചാവാനും തയ്യാറായി നിൽക്കുന്ന ഒരു തലമുറയെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഭരണകൂടത്തിന്റെ സഹായത്തോടെ ഭീകരവാദ സംഘടനകൾ പ്രവർത്തിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി .
സംസ്ഥാനത്തെ സർവ മേഖലയിലും മതഭീകരവാദികളുടെ സാമിപ്യം നിലനിൽക്കുകയാണ് . ഇത് അപായകരമായ സൂചനകളാണ് . പോപ്പുലർ ഫ്രണ്ട്, ജമാഅത്തെ ഇസ്ലാമി ആശയങ്ങളാണ് സിപിഎമ്മും കോൺഗ്രസും പിന്തുടരുന്നത്.രാജ്യം ചിന്തിക്കുന്നതിനു എതിരായി കേരളത്തെ ചിന്തിപ്പിക്കുകയാണ് ഭീകരവാദികളെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്ക് മാത്രമേ ഈ ശക്തിയേ എതിർക്കാൻ സാധിക്കുകയുളളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മതേതര പാർട്ടികളുടെ ചിലവിലാണ് ഭീകരവാദികൾ അഴിഞ്ഞാടുന്നത്. അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കാതെ വോട്ട് ബാങ്ക് മാത്രം ലക്ഷ്യം വെച്ച് മത തീവ്രവാദികളെ പ്രീണിപ്പിക്കുകയാണ്.
മതതീവ്രവാദികൾക്കും ഇടത്-വലത് കാപട്യത്തിനുമെതിരെ നാടിനെ ശരിയായ ദിശയിൽ നയിക്കാൻ എല്ലാ തരത്തിലുമുള്ള ചെറുത്തുനിൽപ്പു നടത്താൻ ബിജെപി എന്നും മുമ്പിലുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു . കണ്ണൂർ മാരാർജി ഭവനിൽ ബിജെപി ജില്ലാ നേതൃ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ.
https://www.facebook.com/Malayalivartha
























