ഫോര്‍ട്ട് കൊച്ചി ബോട്ടപകടം: മരണം 11 ആയി

ഫോര്‍ട്ട് കൊച്ചി ബോട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫോര്‍ട്ട് കൊച്ചി സ്വദേശി ബീവി (42) ആണ് മരിച്ചത്. ഫോര്‍ട്ട്‌കൊച്ചി ബോട്ട് ജെട്ടിയില്‍ നിന്ന് 100 മീറ്ററോളം അകലെയാണ് ബോട്ട് മുങ്ങിയത്. വൈപ്പിന്‍ ഭാഗത്തു നിന്നു വന്ന മല്‍സ്യബന്ധന ബോട്ടുമായാണ് കൂട്ടിയിടിച്ചത്. ബോട്ട് തലകീഴായി മറിഞ്ഞുപോവുകായിരുന്നുവെന്ന് നാട്ടുക്കാര്‍ പറഞ്ഞു.
മൂന്ന് പതിറ്റാണ്ടേറെ കാലപ്പഴക്കമുള്ള ബോട്ടാണ് വൈപ്പിനില്‍ നിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള യാത്രാമദ്ധ്യേ അപകടത്തില്‍പ്പെട്ടത്. ബോട്ടിന്റെ കാലപ്പഴക്കം അപകടത്തിന്റെ തീവ്രത കൂട്ടാന്‍ കാരണമായിട്ടുണ്ടോ എന്നതിനെപ്പറ്റിയും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കൊച്ചിയില്‍ നിന്ന് ദിവസേന യാത്രക്കാരുമായി വൈപ്പിനിലേക്കും ഫോര്‍ട്ട് കൊച്ചിയിലേക്കും പോകുന്ന യാത്രാബോട്ടുകളിലെ കാലപ്പഴക്കത്തെപ്പറ്റി നിരന്തരം പരാതിയുള്ളതാണ്. അപകടത്തില്‍പ്പെട്ട എം വി ഹര്‍ഷ എന്ന ബോട്ടിന് 30 വര്‍ഷത്തിലേറെ കാലപ്പഴക്കമുണ്ട്. കൊച്ചി നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഈ ബോട്ട് നടത്തിപ്പിനായി സ്വകാര്യ വ്യക്തികള്‍ക്ക് കരാര്‍ നല്‍കിയിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























