ഹാന്‍ഡ്ബാള്‍ കോച്ചിങ് സെന്ററിന്റെ മറവില്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചു; കേസിൽ റിട്ട.കേണല്‍ അറസ്റ്റില്‍

ഹാന്‍ഡ്ബാള്‍ കോച്ചിങ് സെന്ററിന്റെ മറവില്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച റിട്ട.കേണല്‍ അറസ്റ്റില്‍. മല്ലപ്പള്ളി കീഴ്വായ്പൂര് പെരുമ്ബ്രാമാവ് പാലമറ്റം വീട്ടില്‍ ജോസഫ് പാലമറ്റമാണ് (72) പിടിയിലായത്.
മല്ലപ്പള്ളി സ്വദേശിനിയായ 17കാരിക്കൊപ്പം കാറില്‍ സംശയാസ്പദ നിലയില്‍ കണ്ടെത്തിയ ഇയാളെ ഓട്ടോ ഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്നാണ് പിടികൂടിയത്. വീട്ടില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞാണ് ഇയാള്‍ കുട്ടിയെ കാറില്‍ കയറ്റിയത്. കുട്ടിയുടെ പരാതിപ്രകാരം പോക്സോ കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha
























