കുട്ടികളുടെ വാക്‌സിനേഷന്‍ നാളെ മുതല്‍....പതിനഞ്ചു വയസ്സുമുതല്‍ 18 വയസ്സുകാര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നാളെ മുതല്‍ ആരംഭിക്കും.... കുട്ടികള്‍ക്കായി പിങ്ക് ബോര്‍ഡ് കൗണ്ടര്‍, മുതിര്‍ന്നവര്‍ക്ക് നീല ബോര്‍ഡ്, കുത്തിവയ്പ് കേന്ദ്രത്തിലും രജിസ്ട്രേഷന്‍

കുട്ടികളുടെ വാക്‌സിനേഷന്‍ നാളെ മുതല്‍....പതിനഞ്ചു വയസ്സുമുതല്‍ 18 വയസ്സുകാര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നാളെ മുതല്‍ ആരംഭിക്കും.... കുട്ടികള്‍ക്കായി പിങ്ക് ബോര്‍ഡ് കൗണ്ടര്‍, മുതിര്‍ന്നവര്‍ക്ക് നീല ബോര്‍ഡ്, കുത്തിവയ്പ് കേന്ദ്രത്തിലും രജിസ്‌ട്രേഷന്‍. പ്രവേശനകവാടം, രജിസ്ട്രേഷന്‍ സ്ഥലം എന്നിവിടങ്ങളിലും ബോര്‍ഡ് വയ്ക്കും.
നാളെ മുതല്‍ ഈ മാസം 10 വരെ ബുധനാഴ്ച ഒഴികെയും ഞായറാഴ്ച ഉള്‍പ്പെടെയും ജനറല്‍, ജില്ലാ, താലൂക്ക്, സി.എച്ച്.സി എന്നിവിടങ്ങളില്‍ കുട്ടികള്‍ക്ക് വാക്സിനേഷന്‍ നടക്കും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും എല്ലാ ആഴ്ചയും ചൊവ്വ, വ്യാഴം, വെള്ളി, ഞായര്‍ ദിവസങ്ങളിലും കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കും.
ഓരോ വിദ്യാഭ്യാസ സ്ഥാപനവും വാക്സിന്‍ എടുത്തവരുടെയും എടുക്കാത്തവരുടെയും എണ്ണം ശേഖരിച്ച് ക്രമമായ ഇടവേളകളില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നല്‍കണം. അതിന്റെ കോപ്പി ആരോഗ്യ വകുപ്പിലെ ആര്‍.സി.എച്ച് ഓഫീസര്‍ക്കും കൈമാറും. ഇത് അനുസരിച്ചാകും തുടര്‍പ്രവര്‍ത്തനങ്ങള്‍.
സ്വന്തമായോ സ്‌കൂള്‍ വഴിയോ രജിസ്ട്രേഷന്‍ നടത്താന്‍ കഴിയാത്ത കുട്ടികള്‍ക്ക് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്. 2007ല്‍ ജനിച്ചവര്‍ക്ക് കുത്തിവയ്പ്പിന് അര്‍ഹതയുണ്ട്.
രജിസ്റ്റര്‍ ചെയ്തവര്‍ക്ക് നാളെ മുതല്‍ കുത്തിവയ്പ്പ് എടുക്കാം. ഓണ്‍ലൈന്‍ സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് സ്‌കൂളുകള്‍ വഴി രജിസ്‌ട്രേഷന്‍ നടത്താം. 10 ലക്ഷത്തോളം പേരാണ് ഈ വിഭാഗത്തിലുള്ളത്.
ബുധന്‍, ഞായര്‍ ഒഴികെ എല്ലാ ദിവസവും ജനറല്‍,ജില്ലാ,താലൂക്ക്,സി.എച്ച്.സി എന്നിവിടങ്ങളില്‍ 18 വയസിന് മുകളിലുള്ളവര്‍ക്കായി വാക്‌സിനേഷന്‍ കേന്ദ്രം ഉണ്ടായിരിക്കും. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ സൗകര്യമുണ്ടാകും.'വാക്‌സിനേഷന്‍ ഫലപ്രദമായി നടക്കാനാണ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക വാക്‌സിനേഷന്‍ ടീമിനെ തയ്യാറാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.
ആവശ്യമായ ഡോസുകള്‍ ശേഖരിച്ച് ശിശുരോഗ വിദഗ്ദ്ധരെയും ലഭ്യമാക്കി കുട്ടികള്‍ക്കുള്ള വാക്‌സിനേഷന് രാജ്യം തയ്യാറായിക്കഴിഞ്ഞെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി.
"
https://www.facebook.com/Malayalivartha
























