Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

അമ്പരന്ന് പോലീസുകാര്‍... വിദേശി മദ്യം ഒഴുക്കിക്കളഞ്ഞതോടെ പോലീസുകാര്‍ക്കു നേരെ പരസ്യമായി തിരിച്ച് മന്ത്രി മുഹമ്മദ് റിയാസ്; സര്‍ക്കാരിന് അള്ളുവയ്ക്കുന്ന നടപടി അനുവദിക്കില്ല; ഓടി വന്ന് വിദേശിയെ കണ്ട് മന്ത്രി ശിവന്‍ കുട്ടി; നേരെ തിരിഞ്ഞ് പോലീസ് അസോസിയേഷന്‍

02 JANUARY 2022 07:52 AM IST
മലയാളി വാര്‍ത്ത

ആരും കണ്ണുരുട്ടാനോ വിമര്‍ശിക്കാനോ ധൈര്യമില്ലാത്തതാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പ്. ഇപ്പോഴിതാ സ്വന്തം മുഹമ്മദ് റിയാസ് പോലീസുകാരെ പരസ്യമായി വിമര്‍ശിച്ചിരിക്കുകയാണ്. സര്‍ക്കാരിനൊപ്പം നിന്ന് സര്‍ക്കാരിന് അള്ളുവയ്ക്കുന്ന നടപടി അനുവദിക്കില്ലെന്നും ഒരു തരത്തിലും ഇത്തരം നടപടികള്‍ പ്രോത്സാഹിപ്പിക്കാനാകില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

പൊലീസ് സംവിധാനത്തില്‍ മാറ്റം വരേണ്ടതുണ്ട്. സര്‍ക്കാര്‍ നിലപാടിനു വിരുദ്ധമായാണോ നടന്നതെന്നു പരിശോധിക്കണം. മറ്റൊരു വകുപ്പുമായി ബന്ധപ്പെട്ട കാര്യമാണ്. വിഷയം വകുപ്പു മേധാവിയുടെ ശ്രദ്ധയില്‍പെടുത്തി. അന്വേഷണം നടത്തി നടപടി സ്വീകരിക്കും. നടന്നതു ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും ടൂറിസം മേഖലയെ തകര്‍ക്കുന്ന നടപടിയാണെന്നും റിയാസ് പറഞ്ഞു.

 



വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ 'പൊളൈറ്റ് പൊലീസിങ്' സംവിധാനമാണ് വേണ്ടതെന്ന് മുഹമ്മദ് റിയാസ് പിന്നീടു കോഴിക്കോട്ടു പ്രതികരിച്ചു. കോവളത്തു നടന്നത് ഒറ്റപ്പെട്ട സംഭവമായിരിക്കാം. എന്നാല്‍ അത്തരത്തില്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ പോലും പാടില്ല. കോവിഡ് നിയന്ത്രണങ്ങള്‍ക്കുശേഷം വിദേശ വിനോദ സഞ്ചാരികള്‍ കേരളത്തിലേക്ക് ഒഴുകിയെത്തേണ്ട കാലമാണിത്. വിദേശ സഞ്ചാരികളോട് മാന്യമായി പെരുമാറാന്‍ പൊലീസ് തയാറാവണം. വിനയത്തോടെയാവണം വിദേശസഞ്ചാരികളോട് പെരുമാറേണ്ടത്. പൊതുജനങ്ങളും യുവജനസംഘടനകളും അതിഥി ദേവോ ഭവ എന്ന മനോഭാവത്തോടെ ഒരുമിച്ചു നില്‍ക്കണം.

അതിനിടെ വിദേശിക്ക് നേരെ തിരിഞ്ഞ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തതിനെതിരെ പോലീസ് അസോസിയേഷന്‍ രംഗത്തെത്തി. ഇതിനെതിരേയും റിയാസ് പ്രതികരിച്ചു. പൊലീസ് അസോസിയേഷന്റെ ആരോപണങ്ങളില്‍ താനല്ല മറുപടി പറയേണ്ടത്. വിദേശിയുടെ ഭാഗത്ത് തെറ്റുണ്ടോ, പൊലീസിനാണോ വീഴ്ച പറ്റിയത് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ച് നടപടിയെടുക്കേണ്ടത് ആഭ്യന്തര വകുപ്പാണെന്നും മന്ത്രി റിയാസ് വ്യക്തമാക്കി. ബേപ്പൂര്‍ ഫെസ്റ്റില്‍ ഒരു പെറ്റിക്കേസ് പോലും പൊലീസ് എടുത്തിട്ടില്ല. വിനോദസഞ്ചാരികളോട് പൊലീസിന്റെ നല്ല പെരുമാറ്റത്തിന് ബേപ്പൂര്‍ മാതൃകയാണ്. ഈ ബേപ്പൂര്‍ മാതൃക എല്ലായിടത്തും നടപ്പാക്കണമെന്നും റിയാസ് പറഞ്ഞു.



അതിനിടെ വിദേശി താമസിക്കുന്ന കോവളത്ത് മന്ത്രി വി.ശിവന്‍കുട്ടി പറന്നെത്തി സ്‌കോര്‍ ചെയ്തു. മദ്യം ഒഴുക്കിക്കളയേണ്ടിവന്ന സ്വീഡിഷ് പൗരന്‍ മന്ത്രി വി.ശിവന്‍കുട്ടിയെ കണ്ടു. കോവളത്തു നടന്നതു തികച്ചും ഒറ്റപ്പെട്ട സംഭവമെന്നു മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. സംസ്ഥാനത്തു പൊലീസ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാരിനെ അള്ളുവയ്ക്കാന്‍ പൊലീസിലെ ചിലര്‍ ശ്രമിക്കുന്നുവെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവന ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.

സംഭവത്തില്‍, കോവളം പൊലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ഷാജിയെ സസ്‌പെന്‍ഡു ചെയ്തിരുന്നു. ഡിജിപി അനില്‍കാന്തിന്റെ നിര്‍ദേശത്തിലാണു നടപടി. സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്കു വീഴ്ച പറ്റിയിട്ടുണ്ടോ എന്നും പരിശോധിക്കും. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു.


കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കോവളത്തുവച്ചാണു ബവ്‌കോ മദ്യവില്‍പന കേന്ദ്രത്തില്‍നിന്നു അനുവദനീയ അളവില്‍ വാങ്ങിയ മദ്യവുമായി പോയ സ്വീഡിഷ് പൗരന്‍ സ്റ്റീവനെ ബില്‍ ചോദിച്ച് പൊലീസ് തടഞ്ഞത്. ബില്‍ ഇല്ലാതെ മദ്യം കൊണ്ടുപോകാന്‍ കഴിയില്ലെന്നു പൊലീസ് പറഞ്ഞതോടെ സ്റ്റീവന്‍ രണ്ടു കുപ്പി മദ്യം റോഡില്‍ ഒഴുക്കി. തിരികെ പോയി ബില്ലുമായി വന്നശേഷമാണു മൂന്നാമത്തെ കുപ്പി കൊണ്ടു പോകാന്‍ പൊലീസ് അനുവദിച്ചത്.

അതേസമയം പാര്‍ട്ടി പറയുന്നവരെ പൊലീസിന്റെ തലപ്പത്തു വച്ചതിന്റെ ഗതികേടാണ് ഇപ്പോള്‍ നടക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. പൊലീസിനു നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുകയാണ്. ജില്ലാ സൂപ്രണ്ടുമാരെ നിയന്ത്രിക്കുന്നത് സിപിഎം ജില്ലാ കമ്മിറ്റികളാണെന്നും സതീശന്‍ പറഞ്ഞു.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (2 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (2 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (2 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (2 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (2 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (2 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (3 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (4 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (4 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (7 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (7 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (7 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (7 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (7 hours ago)

Malayali Vartha Recommends