Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പൂക്കച്ചവടക്കാരന്‍ അടുപ്പക്കാര്‍ക്കെല്ലാം പ്രിയങ്കരന്‍.... പുതുവത്സരാശംസാ സന്ദേശങ്ങള്‍ക്ക് പിന്നാലെ ,വാട്ട്‌സ്ആപ്പില്‍ 'സോറി'... സാമ്പത്തിക പ്രതിസന്ധി ഇയാളെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചെന്ന് പോലീസ്.... പുതുവര്‍ഷരാവില്‍ സമീപത്തെ വീടുകളിലെ കുട്ടികള്‍ക്കൊപ്പം കളിച്ചിരുന്ന കുഞ്ഞുങ്ങള്‍ ഇനിയില്ലെന്ന സത്യം വിശ്വസിക്കാനാവാതെ നാട്ടുകാര്‍

02 JANUARY 2022 06:54 AM IST
മലയാളി വാര്‍ത്ത

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പൂക്കച്ചവടക്കാരന്‍ അടുപ്പക്കാര്‍ക്കെല്ലാം പ്രിയങ്കരന്‍.... പുതുവത്സരാശംസാ സന്ദേശങ്ങള്‍ക്ക് പിന്നാലെ ,വാട്ട്‌സ്ആപ്പില്‍ 'സോറി'... സാമ്പത്തിക പ്രതിസന്ധി ഇയാളെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചെന്ന് പോലീസ്....


പ്രണയിച്ച് വിവാഹിതരായവരാണ് തമിഴ്‌നാട്ടുകാരനായ പൂക്കച്ചവടക്കാരനും മലയാളിയായ ജോയമോളും. ഇവര്‍ക്ക് രണ്ടു ആണ്‍മക്കളാണ്. ലക്ഷ്മികാന്ത് നാരായണനും (8), അശ്വന്ത് നാരായണനും. പക്ഷെ സാമ്പത്തിക പ്രതിസന്ധി നാരായണനെ ഭാര്യയേയും രണ്ട് പിഞ്ചു കുഞ്ഞുങ്ങളേയും കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചു. ഉറക്കഗുളിക നല്‍കി മയക്കിയ ശേഷം കഴുത്തില്‍ ഷൂലേസ് ചുറ്റിമുറുക്കി ശ്വാസം മുട്ടിച്ചു കൊന്നു.



തുടര്‍ന്ന് ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഇയാള്‍ ഗുരുതരാവസ്ഥയിലായി. എറണാകുളം കടവന്ത്ര കെ.പി.വള്ളോന്‍ റോഡ് മട്ടമ്മല്‍ ടെമ്പിള്‍ ലൈനില്‍ വാടകയ്ക്ക് താമസിക്കുന്ന തമിഴ്‌നാട് കൃഷ്ണഗിരി ജില്ലക്കാരനായ നാരായണനാണ് (41) ഭാര്യ ജോയമോള്‍ (33), മക്കളായ ലക്ഷ്മികാന്ത് നാരായണന്‍ (8), അശ്വന്ത് നാരായണന്‍ (4) എന്നിവരെ കൊന്നത്. എറണാകുളം നഗരത്തിലെ പ്രമുഖ പൂമൊത്ത വ്യാപാര സ്ഥാപനമായ മാതാ ഫ്‌ളവറിസ്റ്റ് ഉടമയാണ് നാരായണന്‍.

ഇന്നലെ രാവിലെ ജോയമോളെ സഹോദരിയും ഭര്‍ത്താവും പലവട്ടം വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് നാരായണനെ ബന്ധപ്പെട്ടപ്പോള്‍ ജയ ഉറങ്ങുകയാണെന്നായിരുന്നു മറുപടി.

സംശയം തോന്നി ബന്ധു എത്തുമ്പോള്‍ കഴുത്തില്‍നിന്ന് രക്തം വാര്‍ന്ന നിലയില്‍ നാരായണന്‍ കസേരയിലിരിക്കുകയായിരുന്നു. ജോയമോളെയും മക്കളെയും മരിച്ച നിലയില്‍ കിടപ്പുമുറിയിലും കണ്ടെത്തി. മൃതദേഹങ്ങള്‍ കളമശേരി മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും.



ബംഗളുരു, ഊട്ടി, മൂവാറ്റുപുഴ, പാലാ, ഏറ്റുമാനൂര്‍ എന്നിവിടങ്ങളില്‍ പൂക്കടകളുണ്ടായിരുന്ന നാരായണന്‍ കുറച്ചുനാളായി സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ആറ് ലക്ഷം രൂപ കടബാദ്ധ്യതയുള്ളതായി നാരായണന്‍ പൊലീസിനോട് പറഞ്ഞു.


എറണാകുളത്തെ പലരില്‍ നിന്നും കടം വാങ്ങിയിട്ടുണ്ട്.കടവന്ത്ര ജംഗ്ഷനിലെ പൂക്കടയ്ക്ക് മാസവാടക അമ്പതിനായിരം രൂപയാണ്. വീട്ടുവാടക 14000 രൂപ. ജീവനക്കാരുടെ ശമ്പളം പുറമേ. കൊവിഡ് സാഹചര്യത്തില്‍ പൂക്കച്ചവടം കുറഞ്ഞതോടെ കടത്തിലായി ജീവിതം. ലോക്ക് ഡൗണിന് പിന്നാലെ കച്ചവടം പുനരാരംഭിച്ചെങ്കിലും കാര്യമായ മുന്നേറ്റമുണ്ടായില്ല.ലോട്ടറി ഏജന്‍സി തുടങ്ങിയെങ്കിലും അതിലും പരാജയപ്പെട്ടു. റിസോര്‍ട്ട് വാങ്ങാനും ശ്രമിച്ചിരുന്നു. ഇതാകും കടബാദ്ധ്യതയിലേക്ക് നയിച്ചതെന്ന ഊഹത്തിലാണ് സുഹൃത്തുക്കളും നാട്ടുകാരും.



ഭാര്യയുടെയും മക്കളുടെയും മരണം ഉറപ്പാക്കിയ ശേഷമാണ് നാരായണന്‍ ആത്മഹത്യാശ്രമം നടത്തിയത്. കഴുത്തിലും രണ്ട് കൈകളിലും ഇടതു കണങ്കാലിലുമുള്ള ഞരമ്പുകള്‍ ബ്‌ളേഡു കൊണ്ട് മുറിച്ച നിലയിലാണ്. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ അടിയന്തരച ികിത്സയ്ക്കുശേഷം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കസ്റ്റഡിയിലുള്ള ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.



നാരായണന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയെന്ന വാര്‍ത്ത കടവന്ത്രയെ നടുക്കി. പുതുവര്‍ഷരാവില്‍ സമീപത്തെ വീടുകളിലെ കുട്ടികള്‍ക്കൊപ്പം കളിച്ചിരുന്ന കുഞ്ഞുങ്ങള്‍ ഇനിയില്ലെന്ന സത്യം വിശ്വസിക്കാനാവാതെ കടവന്ത്രയിലെ നാട്ടുകാര്‍.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (2 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (2 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (2 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (2 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (2 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (2 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (3 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (4 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (4 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (7 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (7 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (7 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (7 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (7 hours ago)

Malayali Vartha Recommends