സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പാലാ സ്വദേശിനിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ച ഉത്തര്‍പ്രദേശ് സ്വദേശി പിടിയില്‍.... പ്രതി പിടിയിലായത് ഒന്നരവര്‍ഷത്തോളം നീണ്ട അന്വേഷണത്തിനൊടുവില്‍...

സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പാലാ സ്വദേശിനിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ച ഉത്തര്‍പ്രദേശ് സ്വദേശി പിടിയില്‍.... പ്രതി പിടിയിലായത് ഒന്നരവര്‍ഷത്തോളം നീണ്ട അന്വേഷണത്തിനൊടുവില്‍...
ഗോരഖ്പൂര്‍ ചാര്‍ഗ് വാന്‍ രപ്തിനഗര്‍ ഫേസില്‍ മോനു കുമാര്‍ റാവത്തിനെ(25) ആണ് പാലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.പി.ടോംസണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. ഗള്‍ഫില്‍ ജോലിചെയ്യുന്ന മോനു കുമാര്‍ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പാലാ സ്വദേശിനിയുമായി നിരന്തരം ചാറ്റിങ് നടത്തി സൗഹൃദം സ്ഥാപിച്ചിരുന്നു.
തുടര്‍ന്ന് സ്ത്രീയുടെ ഫോട്ടോയും വീഡിയോകളും കരസ്ഥമാക്കി. പിന്നീട് പണം ആവശ്യപ്പെടുകയും തന്നില്ലെങ്കില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തു. പണം നല്‍കാഞ്ഞതിനെത്തുടര്‍ന്ന് പ്രതി കഴിഞ്ഞ ഏപ്രില്‍മാസത്തില്‍ സ്ത്രീയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു.
സ്ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഉത്തര്‍പ്രദേശ് സ്വദേശിയാണെന്നും ഗള്‍ഫില്‍ ജോലിചെയ്യുകയാണന്നും തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പാലാ പോലീസ് ലുക്ക്-ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു.
അതേസമയം പ്രതി നാട്ടിലേക്കു വരാനായി വിദേശത്തുനിന്ന് കഴിഞ്ഞ ദിവസം ഡല്‍ഹി വിമാനത്താവളത്തിലെത്തിയപ്പോള്‍ അധികൃതര്‍ തടഞ്ഞുവെച്ച് പോലീസിന് വിവരം കൈമാറി. ഉടന്‍ പാലാ പോലീസ് ഡല്‍ഹിയിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.
"
https://www.facebook.com/Malayalivartha
























