കടയ്ക്കലിലെ ക്രൂരകൊലപാതകത്തില്‍ ഞെട്ടി നാട്ടുകാര്‍.... കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ജിന്‍സിയും ദീപുവും ഇരുവരും സ്വന്തം വീടുകളിലായിരുന്നു ഒരു മാസമായി.... ഇന്നലെ വൈകിട്ട് ജിന്‍സിയുടെ വീട്ടിലെത്തിയ ദീപു, ജിന്‍സിയെ വിളിച്ചിറക്കി വെട്ടുകത്തി കൊണ്ട് തുടരെതുടരെ വെട്ടി, തലയിലുള്‍പ്പെടെ 25 ഓളം വെട്ടുകളേറ്റു, ആ കാഴ്ച കണ്ട് നിലവിളിച്ചു കൊണ്ട് ഓടിയെത്തിയ മകനെ എടുത്തെറിഞ്ഞു, ഒടുവില്‍.....

കടയ്ക്കലിലെ ക്രൂരകൊലപാതകത്തില്‍ ഞെട്ടി നാട്ടുകാര്‍.... കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ജിന്‍സിയും ദീപുവും ഇരുവരും സ്വന്തം വീടുകളിലായിരുന്നു ഒരു മാസമായി.... ഇന്നലെ വൈകിട്ട് ജിന്‍സിയുടെ വീട്ടിലെത്തിയ ദീപു, ജിന്‍സിയെ വിളിച്ചിറക്കി വെട്ടുകത്തി കൊണ്ട് തുടരെതുടരെ വെട്ടി, ആ കാഴ്ച കണ്ട് നിലവിളിച്ചു കൊണ്ട് ഓടിയെത്തിയ മകനെ എടുത്തെറിഞ്ഞു.
കടയ്ക്കല്‍ കോട്ടപ്പുറം മേവനക്കോണം ലതാമന്ദിരത്തില്‍ ജിന്‍സിയാണ് (27) ദാരുണമായി കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് നിന്ന് ബൈക്കില്‍ രക്ഷപ്പെട്ട ഭര്‍ത്താവ് ദീപു (30) പിന്നീട് കടയ്ക്കല്‍ പൊലീസിനു കീഴടങ്ങി. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.
ആക്രമണം തടയാനെത്തിയ ഏഴുവയസുകാരന്‍ മകന്‍ ധീരജിനെ എടുത്തെറിയുകയും ചെയ്തു.വീടിന് കുറച്ചകലെയുള്ള കടയിലെത്തി മകന്‍ വിവരം അറിയിച്ചതോടെ നാട്ടുകാര്‍ ഓടിയെത്തി ജിന്‍സിയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തലയിലുള്‍പ്പെടെ 25 ഓളം വെട്ടുകളേറ്റു. പാരിപ്പള്ളിയിലെ സ്വകാര്യ കശുഅണ്ടി ഫാക്ടറിയിലെ സൂപ്പര്‍വൈസറായിരുന്നു ജിന്‍സി. രണ്ടുകുട്ടികളുള്ള ദമ്പതികളില്‍ ഒരാള്‍ ദീപുവിനും മറ്റൊരാള്‍ ജിന്‍സിക്കൊപ്പവുമാണ് കഴിഞ്ഞിരുന്നത്. മക്കള്‍: ധീരജ്, ദിയ. മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
" f
https://www.facebook.com/Malayalivartha
























