ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ രാത്രികാല യാത്രാ നിയന്ത്രണങ്ങള്‍ ഇന്നും തുടരും; രാത്രി 10 മുതല്‍ രാവിലെ അഞ്ച് വരെയാണ് നിയന്ത്രണം....

ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ രാത്രികാല യാത്രാ നിയന്ത്രണങ്ങള്‍ ഇന്നും തുടരും. രാത്രി 10 മുതല്‍ രാവിലെ അഞ്ച് വരെയാണ് നിയന്ത്രണം. അടുത്ത അവലോകന യോഗം നിയന്ത്രണങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കും.
നിലവിലെ സാഹചര്യത്തില്‍ രാത്രികാല നിയന്ത്രണം നീട്ടാനുള്ള സാദ്ധ്യത കുറവാണെന്നാണ് സൂചന. പുതുവര്‍ഷാഘോഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സംസ്ഥാനത്ത് രാത്രി യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കടകള്‍ രാത്രി 10 മണിയ്ക്ക് അടയ്ക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.
അതേസമയം കൗമാരക്കാരുടെ വാക്സിനേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഇന്നലെ രാത്രി പന്ത്രണ്ട് മണിവരെയുള്ള കണക്കുപ്രകാരം നാല് ലക്ഷത്തോളം പേരാണ് വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്തത്.
"
https://www.facebook.com/Malayalivartha
























