പുതുവര്‍ഷത്തലേന്ന് മദ്യവുമായി താമസ സ്ഥലത്തേക്കുപോയ വിദേശിയെ പോലീസ് അവഹേളിച്ചെന്ന പരാതിയില്‍ കൂടുതല്‍ പോലീസുകാര്‍ക്കെതിരേ നടപടിക്ക് സാധ്യത...

പുതുവര്‍ഷത്തലേന്ന് മദ്യവുമായി താമസ സ്ഥലത്തേക്കുപോയ വിദേശിയെ പോലീസ് അവഹേളിച്ചെന്ന പരാതിയില്‍ കൂടുതല്‍ പോലീസുകാര്‍ക്കെതിരേ നടപടിക്ക് സാധ്യത.
സംഭവത്തില്‍ കോവളം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ഷാജിയെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് കൂടുതല്‍ പോലീസുകാര്‍ക്കെതിരേ നടപടി. എസ്ഐ അടക്കം മൂന്ന് പോലീസുകാര്‍ക്കെതിരേ വകുപ്പുതല അന്വേഷണത്തിന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കി.
സ്റ്റീഫന്‍ ആസ്‌ബെര്‍ഗിനെ തടഞ്ഞ് മദ്യത്തിന്റെ ബില്ലാവശ്യപ്പെട്ട പോലീസ് സംഘത്തിലെ മൂന്ന് പേര്‍ക്കെതിരേയാണ് അച്ചടക്ക നടപടി. എസ്ഐ അനീഷ്, മനേഷ്, സജിത്ത് എന്നിവര്‍ക്കെതിരേയാണ് വകുപ്പുതല അന്വേഷണത്തിന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ജി.സ്പര്‍ജന്‍ കുമാര്‍ നിര്‍ദേശം നല്‍കിയത്.
വകുപ്പുതല അന്വേഷണത്തിന് വാക്കാലാണ് നിര്‍ദേശം. സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ സിറ്റി സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍, സിറ്റി പോലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി.
സാധാരണ പോലീസ് നടപടിയുടെ ഭാഗമായ വാഹന പരിശോധനയാണ് നടത്തിയതെങ്കിലും വിദേശിയുടെ കാര്യത്തില്‍ ചില വീഴ്ചകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം. ഇതിനായി ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയേക്കും.
https://www.facebook.com/Malayalivartha
























